സ്കൂളുകളിലെ പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കും; തദ്ദേശ സ്ഥാപനങ്ങൾ വൻ തുകയാണ് നിശ്ചയിച്ചതെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സ്‌കൂളുകളിലെ പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി 5000 കോടി രൂപ ഉപയോഗിച്ച് പൊതുവിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കാനായെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
എന്നാൽ, പലയിടത്തും പഴയ കെട്ടിടങ്ങൾ അതേപടി നിലനിൽക്കുകയാണ്. പല സ്കൂളുകളിലും 100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങളുണ്ട്. പഴയ കെട്ടിടങ്ങൾ ലേലം പിടിച്ച കരാറുകാർ പൊളിച്ച് സാമഗ്രികൾ കൊണ്ടു പോവുകയാണ് പതിവ്. ചില തദ്ദേശ സ്ഥാപനങ്ങൾ വൻ തുകയാണ് ഇതിന് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഇതുകാരണം പഴയ കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവർത്തനം പലയിടത്തും തടസ്സപ്പെടുന്നു.
ഇക്കാര്യം ഗൗരവമായി കണ്ട് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ കൈക്കൊള്ളും. ഇക്കാര്യത്തിൽ ചുമതലപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം പ്രദേശവാസികളും ജാഗ്രത പുലർത്തണമെന്ന് മന്ത്രി ശിവൻകുട്ടി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

