Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘നാറാത്തത്​ നാറും...

‘നാറാത്തത്​ നാറും ബി.ജെ.പി വന്നാൽ’; മാലിന്യസംസ്കരണ വീഴ്ചയിൽ കോർപറേഷനെ പരിഹസിച്ച്​ മന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ‘മാ​റാ​ത്ത​ത്​ മാ​റും’ എ​ന്ന പ്ര​ചാ​ര​ണ വാ​ച​ക​വു​മാ​യി കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം​പി​ടി​ച്ച​വ​ർ ‘നാ​റാ​ത്ത​ത്​ നാ​റും ബി.​ജെ.​പി വ​ന്നാ​ൽ’ എ​ന്ന നി​ല​യി​ലേ​ക്ക്​ ന​ഗ​ര​ത്തെ മാ​റ്റി​യെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ന​ഗ​ര​സ​ഭ​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. ക​ഴി​ഞ്ഞ നാ​ൽ​പ​ത് വ​ർ​ഷ​ത്തി​നി​ട​യി​ൽ ത​ല​സ്ഥാ​ന ന​ഗ​രി ഇ​ത്ത​ര​മൊ​രു മാ​ലി​ന്യ​പ്ര​തി​സ​ന്ധി​ക്ക് സാ​ക്ഷ്യം​വ​ഹി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം പാ​ളി​യ​തോ​ടെ ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി. കൃ​ത്യ​മാ​യ പ്ലാ​നി​ങ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ വേ​ന​ൽ​കാ​ല രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ലാ​നി​ങ്ങോ​ടെ ന​ട​പ്പാ​ക്കേ​ണ്ട​താ​ണ്. ന​ഗ​ര​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ വേ​ണ്ട​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

എ​ന്തി​നും ഏ​തി​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്തി എ​ത്ര​കാ​ലം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​ക്ക്​ മു​ന്നോ​ട്ടു​പോ​കാ​നാ​കും. ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​ക്കൂ​ടി വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ ത​യാ​റാ​ക​ണം. അ​ടി​യ​ന്തി​ര​മാ​യി സ​ർ​വ​ക​ക്ഷി യോ​ഗ​വും കൗ​ൺ​സി​ൽ യോ​ഗ​വും വി​ളി​ച്ച് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണം. 40 ദി​വ​സ​ത്തി​ന​കം വി​ക​സ​ന ബ്ലൂ ​പ്രി​ന്റ് പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​വ​കാ​ശ​വാ​ദം കേ​ട്ടി​രു​ന്നു. അ​തൊ​ക്കെ വെ​ള്ള​ത്തി​ലെ വ​ര പോ​ലെ​യാ​യി. ഭ​ര​ണ​സ​മി​തി ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​കും. കോ​ർ​പ​റേ​ഷ​ൻ ആ​ക്​​ട്​ പ്ര​കാ​രം ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. അ​ത്​ ചെ​യ്യാ​തി​രു​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടേ​ണ്ടി​വ​രും. കു​റ്റം പ​റ​യാ​ൻ മാ​ത്ര​മാ​യി ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​മി​ല്ല. സ​ർ​ക്കാ​റി​നെ​തി​രെ പ്ര​സ്താ​വ​ന​യി​റ​ക്കി​യ​തു​കൊ​ണ്ട്​ കാ​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsTRivandramthiruvananthapuram corporationV Sivankutty
News Summary - Minister V. Sivankutty mocks the corporation over waste management failures
Next Story