Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഴിഞ്ഞം സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെ -വി. ശിവൻകുട്ടി

text_fields
bookmark_border
v sivan kutty
cancel

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാര്‍ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. വിഴിഞ്ഞം സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെയാണെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു.

പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടോ എന്ന കാര്യം പരിശോധിക്കണം. പള്ളിയിൽ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമരം അടിച്ചമര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. സംയമനം പാലിക്കും. ഇനിയും ചർച്ചക്ക് തയാറാണെന്നും അത് ദൗർബല്യമായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, മന്ത്രി അഹമ്മദ് ദേവർകോവിലും വിഴിഞ്ഞം സമരക്കാർക്കെതിരെ രംഗത്തുവന്നിരുന്നു. വിഴിഞ്ഞം സമരത്തിൽ സംസ്ഥാന സർക്കാർ ക്ഷമയുടെ നെല്ലിപ്പടി കണ്ടുവെന്നാണ് അഹമ്മദ് ദേവർകോവിൽ പറഞ്ഞത്. സമരക്കാരുടെ ഏഴിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതാണ്. സംസ്ഥാന സമഗ്രവികസനത്തിന് ഗുണകരമാകുന്ന പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതൊഴികെ മറ്റാവശ്യങ്ങളിൽ ഇന്നും സർക്കാർ ചർച്ചക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - minister V sivan kutty against Vizhinjam protest
Next Story