Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈദരലി ശിഹാബ് തങ്ങളുടെ...

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മന്ത്രി വി. എൻ. വാസവൻ അനുശോചനം രേഖപ്പെടുത്തി

text_fields
bookmark_border
Hyderali Shihab Thangal
cancel
camera_alt

ഹൈദരലി ശിഹാബ് തങ്ങൾ

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് സഹകരണം , രജിസ്ട്രേഷൻ മന്ത്രി വി. എൻ. വാസവൻ ആദരാജ്ഞലികൾ അർപ്പിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവമായ അദ്ദേഹം കാൽ നൂറ്റാണ്ടോളം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. ആത്മീയ അടിത്തറയുള്ള പാണക്കാട് കുടുംബത്തിലെ മുൻഗാമികളെ പോലെ ജനങ്ങൾക്കിടയിൽ സജീവമായി നിലകൊണ്ടു . മുസ്‌ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിലെത്തിയപ്പോൾ സ്വീകരിച്ച നിലപാടുകൾ അവധാനതയോടുള്ളതായിരുന്നു. പല നിർണായക തീരുമാനങ്ങളും സ്വീകരിക്കുമ്പോൾ അണികളുടെയും സാധാരണക്കാരുടെയും അഭിപ്രായങ്ങളും വിലയിരുത്തി. അദ്ദേഹം സൗഹൃദങ്ങൾക്ക് രാഷ്ട്രീയതീതമായ മാനങ്ങൾ കൽപ്പിച്ചിരുന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തങ്ങളുടെ വിയോഗത്തിൽ ദു:ഖാർത്തരായ അണികൾ, നേതാക്കൾ, ബന്ധുമിത്രാദികൾ എന്നിവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyderali Shihab ThangalV. N. Vasavan
News Summary - Minister V. N. Vasavan expressed condolences to the death of Hyderali Shihab Thangal
Next Story