Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി വി....

മന്ത്രി വി. അബ്ദുറഹ്മാന് കോവിഡ് മാനദണ്ഡം ലംഘിച്ച് സ്വീകരണം നൽകിയെന്ന് ആരോപണം

text_fields
bookmark_border
v abdurehman
cancel

തിരൂർ: കായിക മന്ത്രി വി. അബ്ദുറഹ്മാന് കോവിഡ് മാനദണ്ഡം ലംഘിച്ച് സ്വീകരണം നൽകിയെന്ന് ആരോപണം. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ആദ്യമായി ജന്മനാടായ തിരൂരിലെത്തിയ വി. അബ്ദുറഹ്മാന് പൊറൂരിൽ നൽകിയ സ്വീകരണത്തിലാണ് കോവിഡ് മാനദണ്ഡം ലംഘിക്കപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 11.30 ഓടെ പൈലറ്റ് വാഹനത്തിന്‍റെ അകമ്പടിയോടെയാണ് മന്ത്രി അബ്ദുറഹ്മാൻ തിരൂരിലെ വസതിയിലെത്തിയത്. കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വസതിക്ക് സമീപം പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് മന്ത്രിയെ സ്വീകരിച്ചത്.

കോവിഡ് മാനദണ്ഡം ലംഘിച്ച് മന്ത്രിക്ക് സ്വീകരണം നൽകിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. മന്ത്രിക്ക് സ്വീകരണം നൽകുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V Abdurahmansports ministerCovid norms
News Summary - Minister V Abdurahman received the reception in violation of the Covid norms
Next Story