Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹാമാരിയെ തോൽപിച്ച...

മഹാമാരിയെ തോൽപിച്ച വരികൾ മന്ത്രി വായിച്ചു; അ​ള​ക​ന​ന്ദ​യു​ടെ വീ​ട്ടി​ലേ​ക്ക് ആ​ന​ന്ദം ചി​റ​ക​ടി​ച്ചെ​ത്തി

text_fields
bookmark_border
KH Alakananda
cancel
camera_alt

കെ.​എ​ച്ച്. അ​ള​ക​ന​ന്ദ

ക​ൽ​പ​റ്റ: മ​ഹാ​മാ​രി​യെ തോ​ൽ​പി​ക്കു​ന്ന വ​രി​ക​ൾ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബ​ജ​റ്റ് അ​വ​ത​ര​ണ വേ​ള​യി​ൽ വാ​യി​ച്ച​പ്പോ​ൾ, ഒ​മ്പ​താം ക്ലാ​സു​കാ​രി അ​ള​ക​ന​ന്ദ​യു​ടെ വീ​ട്ടി​ൽ ആ​ന​ന്ദം വേ​ലി​ക്കെ​ട്ടു​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞു. ക​ണി​യാ​മ്പ​റ്റ ഹൈ​സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും ചീ​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​നി​യു​മാ​യ കെ.​എ​ച്ച്. അ​ള​ക​ന​ന്ദ​യു​ടെ 'മ​ഹാ​മാ​രി' എ​ന്ന ക​വി​ത​യാ​ണ് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നി​ടെ മ​ന്ത്രി വാ​യി​ച്ച​ത്.

കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​നു​ള്ളി​ലേ​ക്ക് ചു​രു​ങ്ങി​യ​തോ​ടെ​യാ​ണ് ക​വി​ത​യു​ടെ ലോ​ക​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്. ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് വീ​ടു​ക​ൾ​ക്കു​ള്ളി​ൽ അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് സ​ർ​ഗ​ശേ​ഷി പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ക്ഷ​രം വൃ​ക്ഷം പ​ദ്ധ​തി ബ​യോ​ള​ജി അ​ധ്യാ​പി​ക ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് മ​ത്സ​ര​ത്തി​ലേ​ക്കാ​യി ക​വി​ത എ​ഴു​തി അ​യ​ക്കു​ന്ന​ത്. ക​വി​ത ഓ​ൺ​ലൈ​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു. മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥി​ൽ​നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ല​ഭി​ച്ചു. ക​വി​ത ബ​ജ​റ്റ് അ​വ​ത​ര​ണ​വേ​ള​യി​ൽ ആ​മു​ഖ​മാ​യി വാ​യി​ക്കു​മെ​ന്ന് ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

''ഒ​രു പ്രോ​ട്ടീ​ൻ പാ​ളി​ക്കു​ള്ളി​ൽ​നി​ന്ന് നീ ​ലോ​ക യു​ദ്ധം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ'' എ​ന്ന്​ തു​ട​ങ്ങു​ന്ന ക​വി​ത​യാ​ണ് വാ​യി​ച്ച​ത്. പി​ന്നാ​ലെ അ​നു​മോ​ദ​ന​ങ്ങ​ളു​മാ​യി വീ​ട്ടി​ലേ​ക്ക് അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും വി​ളി​ക​ളെ​ത്തി. വ​യ​നാ​ട് ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​നാ​യ ചീ​ക്ക​ല്ലൂ​ർ കു​ന്ന​ത്ത് ഹ​രി​ഹ​ര‍െൻറ​യും ഫി​ഷ​റീ​സ് വ​കു​പ്പ് ജീ​വ​ന​ക്കാ​രി ജ്യോ​ത്സ​ന​യു​ടെ​യും മ​ക​ളാ​ണ്. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി യ​ദു​ന​ന്ദ​നാ​ണ് സ​ഹോ​ദ​ര​ൻ. ബ​ജ​റ്റി​ൽ മ​ന്ത്രി ക​വി​ത വാ​യി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ഭി​മാ​നം തോ​ന്നു​ന്ന​താ​യും അ​ള​ക​ന​ന്ദ പ​റ​ഞ്ഞു. എ​ഴു​ത്തു​കാ​ര​നാ​യ പി​താ​വു​ത​ന്നെ​യാ​ണ് മ​ക​ളെ​യും വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് കൈ​പി​ടി​ച്ച​ത്. നൃ​ത്ത​ത്തി​ലും സ​ജീ​വ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isacKerala Budget 2021alakananda
News Summary - minister thomas isac read alakananda's poem while presenting budget; she and her family became happy
Next Story