Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളാടി മണ്ണിടിച്ചിൽ;...

കള്ളാടി മണ്ണിടിച്ചിൽ; മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച സമ്മതിച്ച് മന്ത്രി ടി.സിദ്ദിഖ്; അപകടത്തിനുശേഷം റെഡ് അലർട്ട് പ്രഖ്യാപനം

text_fields
bookmark_border
കള്ളാടി മണ്ണിടിച്ചിൽ; മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച സമ്മതിച്ച് മന്ത്രി ടി.സിദ്ദിഖ്; അപകടത്തിനുശേഷം റെഡ് അലർട്ട് പ്രഖ്യാപനം
cancel

കൽപ്പറ്റ: വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത് കള്ളാടിയിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായതിനു ശേഷം. മുന്നറിയിപ്പ് നൽകിയതിൽ മന്ത്രി ടി. സിദ്ദിഖ് വീഴ്ച സമ്മതിച്ചു. 264 മില്ലീ മീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കള്ളാടി പ്രദേശത്ത് പെയ്തത്. മണ്ണിടിച്ചിലിന് പിന്നാലെ ഉച്ചക്ക് 12.30നാണ് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

തുരങ്ക നിർമാണ മേഖലയിൽ മണ്ണ് കൂട്ടിയിടുന്നതിലെ അപായ സൂചന നേരത്തേ തന്നെ നൽകിയിരുന്നതാണെന്നും അതിന് വേണ്ട നടപടി എടുക്കാത്തതാണ് അപകടമുണ്ടാക്കിയതെന്നും സിദ്ദീഖ് പറഞ്ഞു. മണ്ണ് മാറ്റണമെന്ന് നിർദേശം നൽകിയിരുന്നുവെന്നും അതിൽ ഗൗരവത്തോടെ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു സ്വാഭാവിക മണ്ണിടിച്ചിൽ അല്ലെന്നും മണ്ണ് കൂട്ടിയിട്ട് അപകടമുണ്ടായതെന്നും മന്ത്രി പ്രതികരിച്ചു.

വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർക്കാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പേർക്കായി തെരച്ചിൽ നടക്കുകയാണ്. അപകടത്തിൽ റോഡ് ഗതാഗതം പൂർണമായും നിലച്ചു. പല വീടുകളും പൂർണമായും തകർന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T SiddiqueLand slideRain AlertWayanad
News Summary - minister t siddique admits failure in inform rain alert
Next Story