വൈദ്യുതി ക്ഷാമം: കാരണം മുൻ സർക്കാറെന്ന് മന്ത്രി സണ്ണി ജോസഫ്
text_fieldsകണ്ണൂർ: വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാറാണ് ഉത്തരവാദിയെന്ന് മന്ത്രി സണ്ണി ജോസഫ്. എൽ.ഡി.എഫ് സർക്കാർ ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി കരാർ ഉണ്ടാക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ആര്യാടൻ മുഹമ്മദ് വൈദ്യതിമന്ത്രിയായിരുന്ന കാലത്ത് ഉണ്ടാക്കിയ ദീർഘകാല കരാർ റദ്ദാക്കുകയാണ് എൽ.ഡി.എഫ് ചെയ്തത്. 4.29 രൂപക്ക് കിട്ടുമായിരുന്ന വൈദ്യുതി ഇന്ന് കൂടുതൽ തുക കൊടുത്താലും കിട്ടാത്ത സാഹചര്യമുണ്ടായി. കഴിഞ്ഞ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വൈദ്യുതിക്ക് പ്രയാസം നേരിട്ട സമയത്ത് പണം കൊടുത്ത് വൈദ്യുതി വാങ്ങുന്നതിനു പകരം കടം വാങ്ങുകയാണ് മുൻ സർക്കാർ ചെയ്തത്. 530 മെഗാവാട്ടാണ് കേരളം കടംവാങ്ങിയത്. -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

