ശ്രീലേഖയോടും സെൻകുമാറിനോടും ചോദ്യങ്ങളുമായി മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ടി.പി. സെൻകുമാർ, ആർ. ശ്രീലേഖ എന്നീ രണ്ട് മുൻ ഡി.ജി.പിമാരുടെ പോടാ പുല്ലേ പൊലീസ് വിളിക്ക് അവർ സർവീസിലുന്ന കാലം ഉൾപ്പെടെ മുൻകാല പ്രാബല്യമുണ്ടോയെന്ന് മന്ത്രി വി. ശിവൻകുട്ടി.
സിറ്റി പൊലീസ് കമീഷണറെ ഭീഷണിപ്പെടുത്തി ശാസ്തമംഗലം കൗൺസിലറായ ശ്രീലേഖ വാട്സ് ആപ്പ് സന്ദേശം അയക്കുകയും ഇതിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഇങ്ങനെ ചെയ്യാൻ എന്ത് അധികാരമാണ് ഇവർക്കുള്ളതെന്നും മന്ത്രി ചോദിച്ചു.
രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചാൽ പൊലീസ് സേനയിലുണ്ടായിരുന്ന കാലത്തെ ഔദ്യോഗിക പദവികൾ പേരിനൊപ്പം ഉപയോഗിക്കുന്നത് ആശാസ്യമല്ല. പേരിനൊപ്പം ഐ.പി.എസ് ചേർക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയതാണ്. പൊലീസിൽ ഇരുന്ന് രണ്ട് ഉദ്യോഗസ്ഥരും എടുത്ത പ്രധാന തീരുമാനങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്നലെ വരെ പ്രോട്ടോകോൾ പ്രകാരം ബഹുമാനിച്ചിരുന്ന വ്യക്തികളെ വായിൽ തോന്നിയതെന്തും വിളിച്ചു പറയാനുള്ള മാനസികാവസ്ഥയിലേക്ക് ഇവരെ എത്തിച്ചത് ബി.ജെ.പി.യാണ്. ഇതിന് ഭാവിയിൽ ബി.ജെ.പി. അനുഭവിക്കുക തന്നെ ചെയ്യുമെന്നും ശിവൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

