സിലബസ് കുറവുവരുത്തുമെന്നത് ‘കാഷ്വൽ ടോക്ക്’ മാത്രമെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: പത്താം ക്ലാസ് സിലബസിൽ 25 ശതമാനം കുറവുവരുത്തുമെന്നത് ‘കാഷ്വൽ ടോക്ക്’ മാത്രമെന്ന് വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മന്ത്രിയുടെ പ്രസ്താവന വിദ്യാർഥികളിലും അധ്യാപകരിലും ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നപ്പോഴായിരുന്നു മന്ത്രിയുടെ വിശദീകരണം.
ഒരു സ്കൂളിൽ പരിപാടിക്കെത്തിയപ്പോൾ പഠനഭാരം സംബന്ധിച്ച് ഏതാനും കുട്ടികൾ പരാതിപ്പെട്ടു. പ്രസംഗമധ്യേ പഠനഭാരം കുറക്കുന്നതുസംബന്ധിച്ച് പരാമർശിക്കുകയും ചെയ്തു. ഇതാണ് പത്താം ക്ലാസിൽ 25 ശതമാനം പാഠഭാഗം കുറക്കുന്നെന്ന രീതിയിൽ വാർത്തവരാൻ കാരണം. പാഠഭാഗങ്ങളുടെ ലഘൂകരണമാണ് ഉദ്ദേശിച്ചതെന്ന് പിന്നീട് വിശദീകരിച്ചതായും മന്ത്രി യോഗത്തിൽ പറഞ്ഞു.
പത്താം ക്ലാസ് പരീക്ഷ സംബന്ധിച്ച് വ്യാജപ്രചാരണങ്ങൾ വരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വിശദീകരണം നടത്താനും യോഗത്തിൽ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

