Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
police liquor
cancel
Homechevron_rightNewschevron_rightKeralachevron_rightവിദേശ സഞ്ചാരിയുടെ...

വിദേശ സഞ്ചാരിയുടെ മദ്യം പൊലീസ്​ ഒഴിപ്പിച്ച സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന്​ മന്ത്രി; മുഖ്യമന്ത്രി റിപ്പോർട്ട്​ തേടി

text_fields
bookmark_border

തിരുവനന്തപുരം: ബിവറേജസിൽനിന്ന് മദ്യം വാങ്ങി കോവളത്തെ താമസസ്ഥലത്തേക്ക്​ പോയ വിദേശിയോ​ട്​ പൊലീസ്​ മദ്യം ഒഴിച്ച്​ കളയാൻ ആവശ്യപ്പെട്ടത്​ ദൗർഭാഗ്യകരമായി പോയെന്ന്​ ടൂറിസം മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​. പുതുവത്സരത്തിൽ പരസ്യമായ മദ്യപാനം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് നടത്തുന്ന വാഹന പരിശോധനക്കി​ടെയാണ്​ കേരളത്തി​ലെത്തിയ വിനോദ സഞ്ചാരി സ്​റ്റിഗ്​ സ്റ്റീഫൻ ആസ്​ബെർഗിനോട്​ മോശമായി ​പെരുമാറിയത്​.

സർക്കാറിന്‍റെ ഒരു നയത്തിന്​ വിരുദ്ധമായിട്ടാണോ ഇത്​ നടന്നതെന്ന്​ പരിശോധിക്കപ്പെടണമെന്ന്​ മന്ത്രി പറഞ്ഞു. സംഭവം ബന്ധപ്പെട്ട വകുപ്പ്​ മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്​. വിഷയത്തിൽ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന്​ പ്രതീക്ഷിക്കുകയാണ്​. സർക്കാറിന്​ ഒപ്പംനിന്ന്​ സർക്കാറിനെ അള്ളുവെക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർ നടപടി എടുക്കണം.

കോവിഡ്​ കാരണം ടൂറിസം രംഗത്ത്​ വലിയ നഷ്ടമാണ്​ ഉണ്ടായത്​. വിദേശ സഞ്ചാരികളുടെ വരവ്​ ഇല്ലാതായി. എന്നാൽ, കോവിഡ്​ കാലത്ത് പോലും​ ടൂറിസം പ്രോത്സാഹത്തിനായി കഠിനമായ ശ്രമമാണ്​ കേരള ടൂറിസം വകുപ്പ്​ സ്വീകരിച്ചത്​.

കേരളത്തിന്‍റെ ടൂറിസം ഇനിയും ഉദിച്ചുയരും. കൂടുതൽ വിദേശ സഞ്ചാരികൾ കടന്നുവരുമെന്ന്​ ഉറപ്പാണ്​. അതിനിടയിൽ ഉണ്ടാകുന്ന ഇത്തരം പ്രവർത്തനങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. കേരളത്തിൽ ടൂറിസ്റ്റ്​ പൊലീസിങ്​ സമ്പ്രദായം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ചയാണ്​ സംഭവമുണ്ടായത്​. കോവളത്തെ താമസസ്ഥലത്തേക്ക് പോകുകയാണെന്ന് വിദേശി പറഞ്ഞെങ്കിലും മദ്യം കൊണ്ടുപോകാൻ കഴിയില്ലെന്ന് പൊലീസ് വാശിപിടിച്ചു. സ്കൂട്ടർ തടഞ്ഞ പൊലീസ്​ മദ്യത്തിന്‍റെ ബിൽ ആവശ്യപ്പെട്ടു. ബില്ല്​ ഇല്ലന്നറിയിച്ച സ്റ്റീവിനോട്​ കുപ്പി സഹിതം മദ്യം കളയാൻ ആവശ്യപ്പെട്ടു.

എന്നാൽ, കുപ്പി പ്ലാസ്റ്റിക്​ ആയതിനാൽ മദ്യം ഒഴുക്കിക്കളഞ്ഞ്​ കുപ്പി വലിച്ചെറിയാതെ ബാഗിൽ തന്നെ അദ്ദേഹം തിരികെവെച്ചു. രണ്ട്​ കുപ്പികൾ ഒഴുക്കിക്കളഞ്ഞു. ഇത്​ സമീപത്തുണ്ടായിരുന്ന ചിലർ വിഡിയോ പകർത്തുന്നത്​ കണ്ടയുടനെ പൊലീസ്​ നിലപാട്​ മാറ്റി. ബിൽ നൽകിയാൽ മദ്യം കൊണ്ടുപോകാമെന്നായി പൊലീസ്​.

ബിവറേജിൽനിന്ന് വാങ്ങാൻ മറന്ന വിദേശി തിരികെ പോയി ബിൽ വാങ്ങി വന്ന് പൊലീസിനെ കാണിച്ച ശേഷമാണ് ഒരു കുപ്പി തിരികെ കൊണ്ടുപോകാനായത്​. എന്നാൽ, മദ്യം നിർബന്ധിച്ച്​ ഒഴിച്ചുകളഞ്ഞെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന്​ സിറ്റി പൊലീസ്​ കമീഷണർ ബൽറാംകുമാർ ഉപാധ്യായ വാർത്താക്കുറിപ്പിലറിയിച്ചു. സുരക്ഷാപരിശോധനകളുടെ ഭാഗമായ പരിശോധനക്കിലെ ബില്ല്​ ഇല്ലാത്തതിനാൽ വിദേശി സ്വമേധയാ മദ്യം ഒഴുക്കികളയുകയായിരുന്നെന്നും അദ്ദേഹത്തോട്​ പൊലീസ്​ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. സംഭവത്തിൽ പൊലീസ്​ അന്വേഷണം തുടങ്ങിയിട്ടുണ്ട്​. കൂടാതെ മുഖ്യമന്ത്രി റിപ്പോർട്ട്​ തേടുകയും ചെയ്തു.

പൊലീസ് നടപടിക്കെതിരെ ദൃശ്യങ്ങൾ സഹിതം പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും അഡ്വ. ശ്രീജിത്​ പെരുമന പരാതി നൽകിയിട്ടുണ്ട്​. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിലൂടെ വിൽപ്പന നടത്തുന്ന മദ്യകുപ്പികളിൽ എക്സൈസ് വകുപ്പിന്‍റെ ബാച്ച് നമ്പറും ക്യു ആർ കോഡും സീരിയൽ നമ്പറും ഹോളോഗ്രാമും രഹസ്യ കോഡും ഉൾപ്പെടെ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളുമുണ്ട്​. ഏത് ഔട്ട്​ലെറ്റിൽനിന്ന്​, ആരാണ് വാങ്ങിയത് എന്നുവരെ അറിയാൻ സാധിക്കുമെന്നിരിക്കെ ഒരു വിദേശ പൗരനോട് പൊലീസ് നടത്തിയ നിയമവിരുദ്ധ ഇടപെടൽ ശുദ്ധ തോന്ന്യവാസവും അധികാര ദുർവിനിയോഗവുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquorforeign touristkerala police
News Summary - Minister seeks action in case of police evacuating liquor of foreign tourist; The CM sought the report
Next Story