Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരാഴ്​ച കൊണ്ട്​...

ഒരാഴ്​ച കൊണ്ട്​ പച്ചക്കറി വില താഴുമെന്ന്​ കൃഷി മന്ത്രി

text_fields
bookmark_border
ഒരാഴ്​ച കൊണ്ട്​ പച്ചക്കറി വില താഴുമെന്ന്​ കൃഷി മന്ത്രി
cancel

തിരുവനന്തപുരം: ഒരാഴ്​ച കൊണ്ട്​ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കാനാകുമെന്ന്​​ പ്രതീക്ഷിക്കുന്നതായി മന്ത്രി പി. പ്രസാദ്​. കൂടുതൽ പച്ചക്കറി വരും ദിവസങ്ങളിലെത്തും. നേരിട്ട്​​ ബന്ധപ്പെട്ട്​ പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ്പിന്​ നിർദേശം നൽകിയിട്ടുണ്ട്​. സംഭരിക്കുന്ന പച്ചക്കറി ഉടൻ വിപണിയിലെത്തിക്കും.

ബോധപൂർവം വില ഉയർത്തുന്നവർക്കെതിരെ നടപടി എടുക്കും. വട്ടവട, കാന്തല്ലൂർ എന്നിവിടങ്ങളിൽ കർഷർക്കുള്ള കുടിശ്ശിക ഉടൻ നൽകും. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചവർക്ക് അടിയന്തരമായി പച്ചക്കറി തൈ ലഭ്യമാക്കും.

ഇരുപത്​ ലോഡ്​ പച്ചക്കറി തിരുവനന്തപുരത്ത്​ ആനയറ അന്താരാഷ്​ട്ര മാർക്കറ്റിൽ എത്തി. തിരുനെൽവേലിയിൽനിന്നും മൈസൂരുവിൽനിന്നും പച്ചക്കറി എത്തുന്നുണ്ട്​. വില ഉയർന്നുത​െന്ന നിൽക്കുകയാണ്​. കിലോക്ക്​ 30 മുതല്‍ 40 വരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും 80 രൂപ വരെയായി ഉയർന്നു. തക്കാളിക്ക് നൂറ്​ കടന്നു. അപ്രതീക്ഷിത മഴ കാരണം കേരളത്തിൽ പച്ചക്കറി ഉൽപാദനം കുറഞ്ഞു. കർണാടകയിലെയും തമിഴ്​നാട്ടിലെയും ഉൽ​പാദനത്തെയും മഴ ബാധിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vegetables price
News Summary - Minister says vegetable prices will come down in a week
Next Story