Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസ മികവി​െൻറ...

വിദ്യാഭ്യാസ മികവി​െൻറ പട്ടികയിൽ കേരളം ഒന്നാമതെന്ന്​ മന്ത്രി; ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് ധാർമികം അല്ലെന്ന്​ ശബരിനാഥൻ

text_fields
bookmark_border
വിദ്യാഭ്യാസ മികവി​െൻറ പട്ടികയിൽ കേരളം ഒന്നാമതെന്ന്​ മന്ത്രി; ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് ധാർമികം അല്ലെന്ന്​ ശബരിനാഥൻ
cancel

തിരുവനന്തപുരം: സ്​കൂൾ വിദ്യാഭ്യാസരംഗത്തെ മികവ്​ പരിശോധിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ പ്രകടന വിലയിരുത്തൽ സൂചികയിൽ (പി.​ജി.ഐ) കേരളം ഒന്നാമതെന്ന​ വിദ്യഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ അവകാശവാദത്തിന്​ തിരുത്തുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ.എസ് ശബരീനാഥന്‍. ഇംഗ്ലീഷ്​ പത്രങ്ങളിൽ വന്ന തലക്കെട്ടിൽ പഞ്ചാബ്​ എന്ന്​ കണ്ടതോടെയാണ്​ പി.​ജി.ഐ റിപ്പോർട്ട്​ പരിശോധിച്ചത്​. അതിൽ തമിഴ്​നാടിനും പിന്നിൽ നാലാമതാണ്​ കേരളത്തി​െൻറ സ്ഥാനമെന്നും ശബരിനാഥൻ ഫേസ്​ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണരൂപം

ഇന്ത്യയിലെ സ്കൂളുകളുടെ റാങ്കിങ്ങിൽ(Performance Grading Index) കേരളത്തിന് ഒന്നാം സ്ഥാനമോ നാലാം സ്ഥാനമോ??
കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയധികം മുന്നിലാണ് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. രാഷ്ട്രീയ ഭേദമന്യേ വർഷങ്ങളായി പൊതു വിദ്യാഭ്യാസത്തിൽ നടത്തിയിട്ടുള്ള ക്രിയാത്മകമായ ഇടപെടലുകൾ കാരണമാണ് വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നിൽ നിൽക്കുന്നത്. ഞാൻ ഇപ്പോൾ ഈ പോസ്റ്റ് എഴുതുന്നതിന് ആധാരം ബഹു : വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒരു പോസ്റ്റാണ്. "സ്കൂൾ വിദ്യാഭ്യാസം മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്‌" എന്നാണ് തലക്കെട്ട്.
https://m.facebook.com/story.php?story_fbid=327715425401431&id=100044889289138
മുൻ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പോയപ്പോഴും ഇതേ വാർത്ത തന്നെ കാണുന്നു.
https://www.facebook.com/1662969587255546/posts/2918681381684354/
എന്നാൽ, ഇംഗ്ലീഷ് പത്രങ്ങളുടെ തലക്കെട്ടുകളിൽ പഞ്ചാബിന്റെ പേരാണല്ലോ കണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (PGI ) 70 മാനദണ്ഡങ്ങളാണ് വിലയിരുത്തുന്നത്. Learning outcomes and quality, access, infrastructure and facilities, equity and governance processes എന്നിങ്ങനെ പല വിഷയങ്ങളിലും ബൃഹത്തായ പഠനം നടത്തിയാണ് ഈ സൂചിക തയ്യാറാക്കിയത്.ഈ വർഷത്തെ സൂചിക പ്രകാരം ഒന്നാം സ്ഥാനം പഞ്ചാബിനാണ്, ടോട്ടൽ സ്കോർ 929. ആദ്യ അഞ്ച് റാങ്ക് ലഭിച്ച സംസ്‌ഥാനം/ UT പട്ടിക താഴെ
1) പഞ്ചാബ് (929)
2) ചണ്ഡിഗഡ് (912)
3) തമിഴ്നാട് (906)
4) കേരളം (901)
5) ആൻഡമാൻ നിക്കോബാർ (901)
https://www.livemint.com/.../punjab-tamil-nadu-kerala-top...
ഈ പട്ടികയിൽ മികച്ച ഗ്രേഡുള്ള പ്രദേശങ്ങളിൽ ഒന്നായി ഈ വർഷവും കേരളത്തിന് സ്ഥാനം നിലനിർത്താൻ കഴിഞ്ഞത് അഭിനന്ദനീയം തന്നെ. എന്നാൽ നാലാം സ്ഥാനത്തു നിൽക്കുന്ന കേരളത്തിന്‌ ഒന്നാം സ്ഥാനം ലഭിച്ചു എന്ന് പറഞ്ഞു ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് ethical അല്ല.എന്തു മാതൃകയാണ് ഇതിലൂടെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നതത്?
ബഹുമാനപ്പെട്ട മന്ത്രി ശരിയായ വസ്തുതകൾ ജനസമക്ഷം അവതരിപ്പിക്കും; പോസ്റ്റ്‌ തിരുത്തും എന്ന് വിശ്വസിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V Sivankuttyk S Sabarinadhan
News Summary - Minister says kerala tops list in education excellence:Sabarinadhan corrected the fourth
Next Story