Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെ.ബി കോശി കമീഷനിലെ...

ജെ.ബി കോശി കമീഷനിലെ 220 ശിപാർശ നടപ്പാക്കിയെന്ന്​ മന്ത്രി

text_fields
bookmark_border
ജെ.ബി കോശി കമീഷനിലെ 220 ശിപാർശ നടപ്പാക്കിയെന്ന്​ മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജെ.​ബി കോ​ശി ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ 220 ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കി​യ​താ​യി മ​ന്ത്രി വി ​അ​ബ്ദു​റ​ഹി​മാ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. 502 ശി​പാ​ർ​ശ​ക​ളാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ശി​പാ​ർ​ശ​ക​ൾ 36 വ​കു​പ്പു​ക​ൾ മു​ഖേ​ന ന​ട​പ്പി​ലാ​ക്കേ​ണ്ട​വ​യാ​ണ്. ഇ​വ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

17 സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ശി​പാ​ർ​ശ​ക​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ക​യും 19 വ​കു​പ്പു​ക​ൾ ഭാ​ഗി​ക​മാ​യി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി. ജെ.​ബി കോ​ശി റി​പ്പോ​ർ​ട്ട് അ​ടി​യ​ന്ത​ര​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന ജോ​ബ് മൈ​ക്കി​ളി​ന്‍റെ സ​ബ്മി​ഷ​നു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ്‌ ന​ട​പ്പാ​ക്കേ​ണ്ട 40 ശി​പാ​ർ​ശ​ക​ളി​ൽ 33 എ​ണ്ണം ന​ട​പ്പാ​ക്കി. വി​ജ്ഞാ​പ​നം ചെ​യ്‌​ത ആ​റ്‌ ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ്‌ മു​ഖേ​ന സ്‌​കോ​ള​ർ​ഷി​പ്പ്‌ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്‌. ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ്രീ​മെ​ട്രി​ക്‌ സ്‌​കോ​ള​ർ​ഷി​പ്പി​ന്‌ പ​ക​രം മാ​ർ​ഗ​ദീ​പം സ്‌​കോ​ള​ർ​ഷി​പ്പ്‌ ന​ൽ​കു​ന്നു.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ക​ർ​ക്കു​ള്ള മ‍ൗ​ലാ​നാ ആ​സാ​ദ്‌ റി​സ​ർ​ച്ച്‌ ഫെ​ലോ​ഷി​പ്പ്‌ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ത്തി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ചീ​ഫ്‌ മി​നി​സ്‌​റ്റേ​ഴ്‌​സ്‌ റി​സ​ർ​ച്ച്‌ ഫെ​ലോ​ഷി​പ്പ്‌ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്‌.

ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ന്‌ കോ​ട്ട​യം, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്‌ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ റീ​ജ​ണ​ൽ ഓ​ഫി​സ്‌ അ​നു​വ​ദി​ച്ച്‌ ഉ​ത്ത​ര​വാ​യി. മ​ദ്ര​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി​പോ​ലെ സ​ൺ​ഡേ സ്‌​കൂ​ൾ, വേ​ദ​പ​ഠ​നം, മ​ത​ബോ​ധ​നം ന​ട​ത്തു​ന്ന അ​ധ്യാ​പ​ക​ർ​ക്കും ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ക്രൈ​സ്‌​ത​വ മ​ത പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

മാ​താ​പി​താ​ക്ക​ൾ മ​രി​ച്ചു​പോ​യ​തോ ന​ഷ്ട​പ്പെ​ട്ട​തോ ആ​യ കു​ട്ടി​ക​ൾ​ക്ക്‌ കേ​ര​ള സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി മി​ഷ​ൻ മു​ഖേ​ന സ്‌​നേ​ഹ​പൂ​ർ​വം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V AbdurahimanJB Koshi Report
News Summary - Minister says 220 recommendations of J.B. Koshy Commission have been implemented
Next Story