കഴക്കൂട്ടം: കാര്യവട്ടം കാമ്പസിൽ നടത്തിയ പ്രസംഗത്തില്‍ താന്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും വിവാഹിതെൻറ പരസ്ത്രീ പ്രേമത്തെപ്പറ്റി പറഞ്ഞത് സ്വന്തം നാട്ടിലെ കാര്യമാണെന്നും മന്ത്രി സജി ചെറിയാന്‍. ദത്ത് വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ വിമർശനവിധേയമായ പശ്ചാത്തലത്തിലാണ് മന്ത്രിയുെട വിശദീകരണം.
ആ സംഭവമല്ല, തെൻറ നാട്ടില്‍ നടന്ന സംഭവമാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. താന്‍ ആരുടെയും പേരെടുത്തുപറഞ്ഞിട്ടില്ല. തെറ്റായ ഒരു സാഹചര്യം ലോകത്ത് വളര്‍ന്നുവരുന്നുണ്ട്. ചതിക്കുഴികള്‍ എപ്പോഴും എല്ലായിടത്തുമുണ്ട്. പെണ്‍കുട്ടികള്‍ അതില്‍ വീഴരുത്. ഇതാണ് ഉദ്ദേശിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.