Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്തെ 20,000...

സംസ്ഥാനത്തെ 20,000 വീടുകൾ ഒഴിപ്പിക്കുമെന്ന്​ മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
സംസ്ഥാനത്തെ 20,000 വീടുകൾ ഒഴിപ്പിക്കുമെന്ന്​ മന്ത്രി സജി ചെറിയാൻ
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ കടൽത്തീരത്തുനിന്ന്​ 50 മീറ്റർ ദൂരപരിധിയിൽ സ്ഥിതിചെയ്യുന്ന 20,000 വീടുകൾ ഒഴിപ്പിച്ച്​ കടലാക്രമണം തടയാൻ ജൈവ കവചമൊരുക്കുമെന്ന്​ മന്ത്രി സജി ചെറിയാൻ. കേരള പത്രപ്രവർത്തക യൂനിയൻ സംഘടിപ്പിച്ച മീറ്റ്​ ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒഴിപ്പിക്കുന്ന കുടുംബങ്ങൾക്ക്​ പുനർ​േഗഹം പദ്ധതിയിലൂടെ വീടുകൾ നൽകും. ആദ്യഘട്ടത്തിൽ 3000 വീടുകളും ഫ്ലാറ്റുകളുമാണ്​ നിർമിക്കുന്നത്​. ഏറ്റെടുക്കുന്ന 50 മീറ്റർ സ്ഥലത്ത് കണ്ടൽകാടുകളും മരങ്ങളും വെച്ചുപിടിപ്പിച്ച്​ ജൈവ കവചമൊരുക്കും. കടലോരത്തെ ഒരു ​ഗ്രാമം ഏറ്റെടുത്ത് സമഗ്രമായ​ വികസനപദ്ധതിയും ആവിഷ്​കരിച്ചിട്ടുണ്ട്​. ആദ്യ പദ്ധതി ചെല്ലാനത്താണ്​ നടപ്പാക്കുന്നത്​. ഇത്​ വിജയിച്ചാൽ 14 ജില്ലയിലും ഒാരോ ഗ്രാമങ്ങൾ അടുത്തവർഷം ഏറ്റെടുക്കും.

സംസ്ഥാനത്തെ 57 കിലോമീറ്റർ കടലോരത്ത്​ രൂക്ഷമായ കടലാക്രമണമാണ്​ ഉണ്ടാകുന്നത്​. പൊഴിയൂർ, ശംഖുംമുഖം, ചെല്ലാനം ഉൾപ്പെടെ പ്രദേശങ്ങൾ ഇതിലുണ്ട്​. ചെല്ലാനത്ത്​ കടൽഭിത്തി വിജയമാകാത്ത സാഹചര്യത്തിൽ ടെട്രാപാഡ്​ ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനത്തിന്​ ടെൻഡർ പൂർത്തിയാക്കി​. വിഴിഞ്ഞം മുതൽ ശംഖുംമുഖംവരെ കടലിൽ ഏഴ്​ കിലോമീറ്റർ ജിയോ ട്യൂബ്​ സ്ഥാപിച്ച്​​ കടലാക്രമണം ചെറുക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചു​. ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്തെ ഉപയോഗശൂന്യമായി കിടക്കുന്ന 56,000 ഹെക്​ടർ വെള്ളക്കെട്ട്​ ഉപയോഗിക്കും. 14 ജില്ലയിലും അന്താരാഷ്​ട്ര നിലവാരത്തിലുള്ള സീ ഫുഡ്​ റസ്​റ്റോറൻറുകൾ ആരംഭിക്കും. ആദ്യത്തേത്​ കൊല്ലത്താണ്​. ഒാൺലൈൻ മത്സ്യവിപണനത്തിനുള്ള സംവിധാനവും കൊണ്ടുവരും.

രാസപദാർഥങ്ങൾ കലർത്തിയ മീൻ കണ്ടെത്തിയാൽ റിപ്പോർട്ട്​ ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻറർ സംവിധാനം കൊണ്ടുവരും. കെ.എസ്​.ആർ.ടി.സി ബസുകൾ ഏറ്റെടുത്ത്​ മത്സ്യവിപണനം നടത്തുന്ന സ്​ത്രീകൾക്ക്​ യാത്രക്ക്​ സൗകര്യ​മൊരുക്കും. ആദ്യഘട്ടമായി തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ മൂന്ന്​ ബസുകൾ ഇതിനായി സംവിധാനിക്കും. സ്​ത്രീ തൊഴിലാളികൾക്ക്​ സ്വയം ചുമടിറക്കാനും കയറ്റാനും കഴിയുന്നരൂപത്തിൽ രൂപമാറ്റം വരുത്തുന്ന ബസിൽ സൗജന്യമായി യാത്ര ചെയ്യാനാകും. ബസിനുള്ള വാടക ഫിഷറീസ്​ വകുപ്പ്​ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseEVACUATION
News Summary - 20,000 houses will be evacuated in the state
Next Story