Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാക്സിനെടുത്ത...

വാക്സിനെടുത്ത ടൂറിസ്​റ്റുകൾക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക്​ വരാമെന്ന് മന്ത്രി മുഹമ്മദ്​ റിയാസ്​

text_fields
bookmark_border
Mohammed Riyas
cancel

തിരുവനന്തപുരം: ഓണക്കാലത്ത് ടൂറിസം കേന്ദ്രങ്ങൾ ഏതാണ്ട്​ തുറക്കുന്ന രീതിയിലേക്ക് മാറുമെന്ന്​ മന്ത്രി പി.എ.​ മുഹമ്മദ്​ റിയാസ്​. വാക്സിനെടുത്ത ടൂറിസ്​റ്റുകൾക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക്​ വരാൻ അനുമതി നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനമെടുത്തിട്ടുണ്ട്.

അതി​െൻറ ഭാഗമായി വാക്സിനെടുത്ത ടൂറിസ്​റ്റ​ുകൾക്ക് അവിടേക്ക്​ വരാൻ സാധിക്കുന്ന സാഹചര്യമൊരുക്കും. ടൂറിസം കേന്ദ്രങ്ങൾ വാക്സിനേറ്റ് ചെയ്യാനുള്ള സർക്കാറി​െൻറ പ്രവർത്തനം മുന്നോട്ടുപോകും. കോവിഡ് കാലത്ത് 100 ശതമാനം വാക്സിനേറ്റ് ചെയ്ത ടൂറിസം കേന്ദ്രം വയനാട് ജില്ലയിലാണ്. വൈത്തിരിയിലാണ് ഇത്തരത്തിൽ ഒരു ഡെസ്​റ്റിനേഷൻ പൂർണമായും വാക്സിനേറ്റ് ചെയ്തിട്ടുള്ളതെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationtourism centerMohammad Riyaz
Next Story