Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.വി അൻവറിന് മറുപടിയുമായി മന്ത്രി റിയാസ്; രാഷ്ട്രീയം വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല

text_fields
bookmark_border
പി.വി അൻവറിന് മറുപടിയുമായി മന്ത്രി റിയാസ്; രാഷ്ട്രീയം വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല
cancel

കോഴിക്കോട്: രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് വ്യക്തികൾ തമ്മിലല്ല എന്നും പി.വി. അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തുമെന്നും റിയാസ് പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആക്ഷേപം കേൾക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വേദന തോന്നുക സ്വാഭാവികമാണ്. എന്നാൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വിഷമം ഇല്ല. വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് ഉയർന്ന രാഷ്ട്രീയ ബോധമാണ്' മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എൽ.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. മികച്ച രീതിയിലുള്ള ഒരു തുടർഭരണം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ബേപ്പൂരിൽ 85000-ൽ അധികം വോട്ട് നേടും. അവിടുത്തെ ജനങ്ങൾക്ക് എന്നെ അറിയാം എന്റെ പ്രവർത്തനവും അറിയാം.' കഴിഞ്ഞതവണ നേടിയതിനേക്കാൾ വോട്ട് ഇത്തവണ തനിക്ക് ലഭിക്കുമെന്നും റിയാസ് പറഞ്ഞു.

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കോഴിക്കോട്ട് അങ്ങാടിയിലൂടെ നടക്കുമെന്ന് പി.വി. അൻവർ പ്രഖ്യാപിച്ചിരുന്നു. തോറ്റാൽ മുഹമ്മദ് റിയാസ് മൊട്ടയടിക്കുമോ എന്ന് വെല്ലുവിളിയും അൻവർ നടത്തിയിരുന്നു. പിന്നാലെ പ്രഖ്യാപനത്തില്‍ വ്യക്തതവരുത്തിയും അന്‍വര്‍ രംഗത്ത് എത്തി. റിയാസ് ബെറ്റിന് വന്നാൽ ഞാൻ മൊട്ടയടിച്ച് കമ്മലിടും എന്നാണ് പറഞ്ഞതെന്നായിരുന്നു പി.വി അന്‍വര്‍ തിരുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister Riyaz responds to PV Anwar; Politics is not a wrestling match between individuals
Next Story