Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി രവീന്ദ്രനാഥ്...

മന്ത്രി രവീന്ദ്രനാഥ് ആർ.എസ്.എസ് അംഗമായിരുന്നെന്ന് അനിൽ അക്കര എം.എൽ.എ

text_fields
bookmark_border
anil akkara ravindranath
cancel

തൃശൂർ: മന്ത്രി സി. രവീന്ദ്രനാഥ് ആർ.എസ്.എസ് ശാഖാ അംഗവും പഠിക്കുന്ന കാലത്ത് എ.ബി.വി.പി ചെയർമാൻ സ്ഥാനാർഥിയും ആയിരുന്നുവെന്ന് അനിൽ അക്കര എം.എൽ.എ. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പി​േൻറതായി പുറത്തുവന്ന ദീൻദയാൽ ഉപാധ്യായ ജന്മദിന ആഘോഷ സർക്കുലർ വിവാദത്തിനിടക്കാണ്​ മന്ത്രിയുമായി ബന്ധപ്പെട്ട്​ എം.എൽ.എ ഫേസ് ബുക്കിലൂടെ ഇത്തരം വിവരങ്ങൾ പറഞ്ഞിരിക്കുന്നത്​. 

‘കുട്ടിക്കാലത്ത്​ എറണാകുളം ചേരാനെല്ലൂർ ആർ.എസ്.എസ് ശാഖ അംഗമായിരുന്ന രവീന്ദ്രനാഥ്​ പിന്നീട്​ ഇ.എം.എസ് പഠിച്ച തൃശൂർ സ​​െൻറ് തോമസ് കോളജിൽ എ.ബി.വി.പിയുടെ ചെയർമാൻ സ്ഥാനാർഥിയായി നോമിനേഷൻ നൽകി. ഇതെല്ലാം ശരിയെങ്കിൽ ഇനി എത്ര കാണാനിരിക്കുന്നു?’ -എന്ന ചോദ്യത്തോടെയാണ്​ എം.എൽ.എയുടെ കുറിപ്പ്. വിഷയം സാമൂഹിക മാധ്യമങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്​. രവീന്ദ്രനാഥിന് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചപ്പോൾ ‘ഹിന്ദു പ്രതിനിധി വിദ്യാഭ്യാസ മന്ത്രിയായത് ബി.ജെ.പിയുടെ നേട്ടമാണ്​’ എന്ന് സംഘപരിവാർ സഹയാത്രികൻ രാഹുൽ ഈശ്വർ പറഞ്ഞത് വലിയ ചർച്ചയായിരുന്നു.

ഇടതുപക്ഷം ഏറ്റെടുത്ത ബീഫ് ഫെസ്റ്റിവെലിനെ രവീന്ദ്രനാഥ് വിമർശിച്ച് രംഗത്തു വന്നതും വിവാദമായി. സ്‌കൂളുകളിലെ ഭക്ഷണ മെനുവിൽനിന്ന് സസ്യേതര വിഭവങ്ങൾ പൂർണമായി എടുത്തു കളയാൻ മന്ത്രി ശ്രമിക്കുന്നുവെന്ന ആക്ഷേപമാണ്​ ഇടക്കാലത്ത്​ ഉയർന്ന മറ്റൊന്ന്​. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഭക്ഷണ മെനു സർക്കുലറിൽ മാംസ വിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് വിവാദമായതോടെ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് പിന്നീട് രംഗത്തെത്തി.

സ്‌കോളർഷിപ്പ് പരീക്ഷയുടെ മറവിൽ സംഘ് പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്തത്​ സമീപ ദിവസങ്ങളിൽ വിവാദമായതാണ്​. അതിന്​ പിന്നാലെയാണ്​ ആർ.എസ്.എസ് ആചാര്യൻ ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനാഘോഷ സർക്കുലർ. കേന്ദ്ര സർക്കാർ നിർദ്ദേശം പാലിക്കുന്നവെന്ന് വ്യക്തമാക്കിയാണ്​ സർക്കുലർ പുറപ്പെടുവിച്ചതെന്ന്​ വാദം ഉണ്ടായി. എന്നാൽ ഈ നിർദേശത്തിൽ സംസ്ഥാന സർക്കാരിന് ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്നിരിക്കെ ഇടത്​സർക്കാരി​​െൻറ നയത്തിന്​ വിരുദ്ധമായി സർക്കുലർ ഇറങ്ങിയതിൽ മന്ത്രിക്കെതിരെ വിമർശനമുയർന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsABVPanil akkara mlaravindranathrss workermalayalam newsEducation Minister
News Summary - Minister Ravindranath is a Former RSS worker and ABVP chairman Candidate says Anil Akkara MLA -Kerala News
Next Story