Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോകായുക്തയടക്കം എല്ലാ...

ലോകായുക്തയടക്കം എല്ലാ ബില്ലുകളും മന്ത്രിസഭ ഒറ്റക്കെട്ടായി അംഗീകരിച്ചതെന്ന് മന്ത്രി രാജീവ്

text_fields
bookmark_border
p rajeev
cancel

തിരുവനന്തപുരം: ലോകായുക്തയടക്കം എല്ലാ ബില്ലുകളും മന്ത്രിസഭ ഐകകണ്​ഠ്യേനയാണ്​ അംഗീകരിച്ചതെന്ന് മന്ത്രി പി. രാജീവ്​. ഇതൊന്നും ഓർഡിനൻസിന്​ പകരമുള്ള ബില്ലുകളല്ല. എന്നാൽ, ഓർഡിനൻസിലുള്ള കാര്യങ്ങൾ ബില്ലുകളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്ത വിഷയത്തിൽ സി.പി.ഐ വിമർശനമുന്നയിച്ചിരുന്നോ എന്ന ചോദ്യത്തിന്​ മന്ത്രിസഭയുടെ തീരുമാനം ഐകകണ്​ഠ്യേനയുള്ളതാണെന്നും മന്ത്രിസഭക്ക്​ കൂട്ടുത്തരവാദിത്തമുണ്ടെന്നുമായിരുന്നു മറുപടി. നിയമസഭയിൽ എന്തും ചർച്ചചെയ്ത്​ ഭേദഗതി വരുത്താ​മെന്നും മന്ത്രി പറഞ്ഞു.

സർവകലാശാല ഓർഡിനൻസുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ ചാൻസലർ എന്നത്​ സംസ്ഥാനങ്ങളുടെ നിയമങ്ങളുടെ ഭാഗമായി വരുന്നതാണെന്നായിരുന്നു പ്രതികരണം. ഗവർണർ, ചാൻസലർ എന്നിവ രണ്ടും രണ്ട്​ പദവികളാണ്​. ഗവർണർ എന്നത്​ ഭരണഘടന പദവിയാണ്​. ഗവർണറുടെ ഒരു അധികാരവും പരിമിതപ്പെടുത്താനോ ചുരുക്കാനോ സർക്കാറിന്​ കഴിയില്ല. എന്നാൽ, ചാൻസലർ എങ്ങനെയായിരിക്കണമെന്നത്​ സംസ്ഥാനമുണ്ടാക്കുന്ന നിയമത്തിന്‍റെ ​അടിസ്ഥാനത്തിൽ വരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lokayuktalokayukta kerala
News Summary - Minister Rajeev said that all bills including Lokayukta have been approved by the Cabinet unanimously
Next Story