ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവൃത്തിയെന്നും പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും മന്ത്രി പി.കെ. ബഷീർ; പ്രതികരണവുമായി വി.എൻ. വാസവൻ
text_fieldsതിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിക്ക് പരിധികളില്ലാതെ നിർമാണ പ്രവൃത്തികൾ കരാർ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. ഊരാളുങ്കലിനേറത് നിലവാരമുള്ള പ്രവർത്തികളാണെന്നും ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും പി.കെ. ബഷീർ നിയമസഭയിൽ പറഞ്ഞു. ഊരാളുങ്കലിനെ വിമർശിച്ചവർ തന്നെ നിലവാരം ഉണ്ടെന്ന് പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുൻസഹകരണ മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചു.
‘പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ ഊരാളുങ്കൽ കോഓപറേറ്റീവ് സൊസൈറ്റിക്ക് നടപടിക്രമങ്ങൾ പാലിക്കാതെ പ്രവർത്തി അനുവദിച്ചതായി ശ്രദ്ധയിൽപെട്ടിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തികൾ എല്ലാം തന്നെ ഗുണനിലവാര പരിശോധന കർശനമായി പാലിക്കുന്നുണ്ട്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ക്വാളിറ്റി കൺട്രോൾ മാനുവൽ അവലംബിച്ചു വരുന്നു. ഗുണനിലവാര പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് കരാറുകാർക്ക് ബിൽ തുക നൽകുന്നത്. പ്രവർത്തികളുടെ ഗുണനിലവാരം സംബന്ധിച്ച പരാതി ലഭിക്കുകയാണെങ്കിൽ അന്വേഷണം നടത്തുന്നതാണ്’ -മന്ത്രി ബഷീർ പറഞ്ഞു.
‘വിമർശിക്കുന്ന കൂട്ടർ തന്നെ അവരെ പോയി കണ്ടിട്ട് ഞങ്ങളുടെ വർക്ക് എങ്ങനെയെങ്കിലും എടുക്കണമെന്ന് ഒളിവിൽ സംസാരിക്കും. ഇപ്പോൾ ഏതായാലും വിമർശിച്ചവർ തന്നെ ഈ കാര്യത്തിൽ കൃത്യമായി മറുപടി പറഞ്ഞു. അവർ നല്ല നിലവാരം ഉള്ളതാണെന്ന് പറഞ്ഞതിൽ ഏറെ സന്തോഷമുണ്ട്’ -വാസവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

