സിൽവർലൈൻ പരിഗണനയിൽ -കേന്ദ്രമന്ത്രി
text_fieldsപീയൂഷ് ഗോയൽ
കൊച്ചി: സിൽവർ ലൈൻ പദ്ധതി ഇപ്പോഴും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ. ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പദ്ധതി സംബന്ധിച്ച റെയിൽവേ മന്ത്രാലയം സംസ്ഥാന സർക്കാറിനോട് ചില കാര്യങ്ങളിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി കാക്കുകയാണ്. പദ്ധതിക്കെതിരെ ജനങ്ങൾ ഉയർത്തിയ ആശങ്കകൾക്ക് പരിഹാരം കാണേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ മറുപടി ലഭിക്കുന്ന മുറക്ക് ഇക്കാര്യത്തിൽ കൂടുതൽ ചർച്ച നടക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി
കൊച്ചി: കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക വികസന സംരംഭങ്ങള്‍ക്ക് കേന്ദ്ര സർക്കാർ പൂർണ പിന്തുണ നല്‍കുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാൻ രാജ്യം മുഴുവൻ സഹകരണ ഫെഡറലിസത്തിന്റെ മനോഭാവത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂറിസം മുതൽ അടിസ്ഥാന സൗകര്യ വികസനം വരെ മേഖലകളിൽ കേരളത്തിന് മാറ്റം കൊണ്ടുവരാനായിട്ടുണ്ട്. സെമി ഹൈസ്പീഡ് റെയിൽ പോലുള്ള പദ്ധതികൾ കേരളത്തിന്റെ കുതിപ്പിന് ശരവേഗം പകരുന്നവയാണ്. രാജ്യസഭാംഗമായിരിക്കെ പി. രാജീവ് കാഴ്ചവെച്ച പ്രകടനത്തെ പുകഴ്ത്തിയ ഗോയൽ, കേരളത്തിൽ താമര വിരിഞ്ഞിട്ടല്ലെന്നും തമാശരൂപേണ പറഞ്ഞു. കേരളം അതിന്റെ ശക്തി മേഖലകളിലൂടെ ഇന്ത്യയുടെ വികസനത്തിലേക്കുള്ള കവാടമായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരിയും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

