Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി. ബിജുവി​െൻറ വീട്​...

പി. ബിജുവി​െൻറ വീട്​ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

text_fields
bookmark_border
PA MUHAMMED RIYAS P BIJU HOME
cancel
camera_alt

അന്തരിച്ച പി. ബിജുവി​െൻറ വീട്ടില്‍ സത്യപ്രതിജ്ഞക്ക് മുമ്പ്​ സന്ദര്‍ശനം നടത്തുന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

വെഞ്ഞാറമൂട്: വിദ്യാർഥി രാഷ്​ട്രീയത്തിലും യുവജന രാഷ്​ട്രീയത്തിലും നേതൃനിരയില്‍ ഒപ്പമുണ്ടായിരുന്ന സഹ പ്രവര്‍ത്തക​െൻറ വീട്ടില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശനം നടത്തി.

സമീപ കാലത്ത് യുവജന ക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡൻറായിരിക്കെ അന്തരിച്ച പി. ബിജുവി​െൻറ വാമനപുരം മേലാറ്റുമൂഴിയിലുള്ള വീടാണ് സത്യപ്രതിജ്ഞക്ക് തലേദിവസം മന്ത്രി സന്ദര്‍ശിച്ചത്.

വീട്ടിലെത്തിയ പിതാവി​െൻറ അടുത്ത സുഹൃത്തിനെ ബിജുവി​െൻറ മക്കളായ നയന്‍, നീല്‍ എന്നിവര്‍ സ്വീകരിച്ചു.

നിയുക്ത എം.എല്‍.എ ഡി.കെ. മുരളി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം, സി.പി.എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ.എ. സലിം എന്നിവരും പി.എ. മുഹമ്മദ് റിയാസിന്​ ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p bijuPA Mohammed Riyas
News Summary - minister PA Muhammed Riyas visited late P Biju's home
Next Story