മന്ത്രി പി. രാജീവിൻറെ അദാലത്ത് പബ്ലിക് സ്ക്വയർ ചൊവ്വാഴ്ച മുതൽ
text_fieldsകൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വ്യവസായ മന്ത്രി പി. രാജീവ് സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്ത് - പബ്ളിക് സ്ക്വയർ ചൊവ്വാഴ്ച ആരംഭിക്കും. ആദ്യ അദാലത്തായ കളമശ്ശേരി നഗരസഭാ തല അദാലത്ത് ചൊവ്വ രാവിലെ ഒമ്പതിന് കളമശ്ശേരി ഞാലകം കൺവെൻഷൻ സെൻററിൽ നടക്കും.
രാവിലെ ഒമ്പതിന് മന്ത്രി കെ.എൻ. ബാലഗോപാൽ പബ്ളിക് സ്ക്വയർ ഉദ്ഘാടനം ചെയ്യും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ സമർപ്പിച്ച പരാതികൾക്കാണ് അദാലത്തിൽ പരിഹാരം കാണുക. ജനപ്രതിനിധികൾ, കലക്ടർ എൻ.എസ്.കെ ഉമേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുക്കും.
150 ഓളം പരാതികളാണ് ഇതിനകം ലഭിച്ചത്. അദാലത്ത് വേദിയിൽ ലഭിക്കുന്ന പരാതികളും പരിഗണിക്കും. മണ്ഡലത്തിലെ ജനങ്ങളുടെ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനൊപ്പം വികസന പദ്ധതികളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും കേൾക്കുന്നതിനാണ് പബ്ളിക് സ്ക്വയർ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
മറ്റ് അദാലത്തുകളുടെ തീയതികൾ: കുന്നുകര - മെയ് 17 രാവിലെ ഒമ്പതിന് കുന്നുകര അഹന ഓഡിറ്റോറിയം, ആലങ്ങാട് - മെയ് 19 രാവിലെ ഒമ്പതിന് കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂൾ. ആലങ്ങാട് പരാതികൾ മെയ് 19 വരെ സ്വീകരക്കും. കടുങ്ങല്ലൂർ - മെയ് 22 ഉച്ചക്ക് രണ്ടിന് കടുങ്ങല്ലൂർ കമ്മ്യൂണിറ്റി ഹാൾ. പരാതികൾ മെയ് 16 വരെ നൽകാം, കരുമാല്ലൂർ - മെയ് 24 രാവിലെ ഒമ്പതിന് എൻ.എസ്.എസ്. ഓഡിറ്റോറിയം തട്ടാംപടി. പരാതികൾ മെയ് 18 വരെ സ്വീകരിക്കും. ഏലൂർ- മെയ് 24 ഉച്ചക്ക് ശേഷം 2.30 ന് പാതാളം മുനിസിപ്പൽ ടൗൺ ഹാൾ. പരാതികൾ മെയ് 18 വരെ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

