Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​.ഐ കാമറ വിവാദം:...

എ​.ഐ കാമറ വിവാദം: കെൽ​ട്രോൺ നടത്തിയ കരാറുകളും ഇടപാടുകളും ചട്ടപ്രകാരമാണോ എന്ന്​ അ​ന്വേഷിക്കുമെന്ന്​ മന്ത്രി രാജീവ്

text_fields
bookmark_border
P rajeev
cancel

തിരുവനന്തപുരം: എ​.ഐ കാമറ വിവാദത്തിൽ കെൽ​ട്രോൺ നടത്തിയ കരാറുകളും ഇടപാടുകളും ചട്ടപ്രകാരവും സുതാര്യവുമാണോ എന്ന്​ വ്യവസായ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി അ​ന്വേഷിക്കുമെന്ന്​ മന്ത്രി പി. രാജീവ്. കെൽട്രോണുമായി ബന്ധപ്പെട്ട കാര്യങ്ങളും അവർ സമർപ്പിച്ച റിപ്പോർട്ടുകളും പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിക്കും. വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട്​ ​അവർ ആവശ്യപ്പെടുന്ന എല്ലാ രേഖകളും കൈമാറാൻ കെൽട്രോണിനോട്​ ആവശ്യപ്പെട്ടു​. എ.ഐ കാമറ സ്ഥാപിക്കലുമായി ബന്ധപ്പെട്ട ടെൻഡർ രേഖകൾ, പ്രീ ക്വാളിഫിക്കേഷൻ വ്യവസ്ഥകൾ, ഇതുസംബന്ധിച്ച സർക്കാർ ഉത്തരവുകൾ, ഗതാഗത വകുപ്പ്​ സർക്കാറിന്​ നൽകിയ നിർദേശങ്ങൾ, ടെക്നിക്കൽ കമ്മിറ്റി ശിപാർ​ശകൾ എന്നിവയെല്ലാം വെബ്​സൈറ്റ്​ വഴി കെൽട്രോൺ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗതമന്ത്രിയും മുൻ ഗതാഗത മന്ത്രിയും കൈമലർത്തുകയും വിശംദാംശങ്ങൾ കെൽട്രോണിനോട്​ ​ചോദിക്കണമെന്ന്​ ആവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്​ വിശദീകരണവുമായി വ്യവസായ മന്ത്രി രംഗത്തെത്തിയത്​. കെൽട്രോണിന്‍റെ പ്രവർത്തന മികവുകളെയും സി.എം.ഡിയുടെ ശാസ്​​​ത്രജ്ഞനെന്ന നിലയിലെ അനുഭവസമ്പത്തിനെയും​ എടുത്തുപറയുമ്പോഴും എ.ഐ കാമറ കരാറിൽ കെൽട്രോണിനെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെയായിരുന്നു രാജീവിന്‍റെ വിശദീകരണം.

പദ്ധതിയുമായി ബന്ധപ്പെട്ട്​ സർക്കാറിന്​ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന്​ വ്യക്തമാക്കിയ മ​ന്ത്രി, ചിലർ ബോധപൂർവം പുകമറ സൃഷ്​ടിക്കുകയാണെന്ന്​ ആരോപിച്ചു. ഗതാഗത വകുപ്പിലെ ചില പരാതികളെക്കുറിച്ച്​ ഫെബ്രുവരിയിൽതന്നെ വിജിലൻസ്​ അന്വേഷണം പ്രഖ്യാപിച്ചു. അത്തരത്തിൽ ഉയർന്ന ആരോപണങ്ങളിൽ ഒന്ന്​ മാത്രമാണ്​ കാമറ പദ്ധതി. വിജിലൻസ്​ ​അന്വേഷണത്തിൽ സർക്കാർ ഇടപെടില്ല. വിജിലൻസ്​ അ​ന്വേഷിക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യുന്നതിൽ അനൗചിത്യമില്ല. സർക്കാറിന്​ ഒന്നും മറയ്ക്കാനില്ല.

സർക്കാർ സ്ഥാപനങ്ങളോ പൊതുമേഖല സ്ഥാപനങ്ങളോ ഏ​ൽപിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കെൽട്രോണിന്​​ അവകാശമുണ്ട്​. വിക്രാന്ത്​, എസ്​.എൽ.വി ദൗത്യങ്ങളിൽ കെൽട്രോൺ ഉൽപാദിപ്പിച്ച ഘടകങ്ങളുണ്ട്​. സി.എം.ഡി നാരായണ മൂർത്തി പ്രമുഖ ശാസ്ത്രജ്ഞനാണ്​. ഇന്ത്യയിലെ എയർനോട്ടിക്കൽ സൊസൈറ്റി ചെയർമാനായിരുന്നു. ഇങ്ങനെയുള്ള ആളുകളെ സർവിസിൽ കിട്ടുക എന്നത്​ വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P RajeevAI Camera
News Summary - Minister P. Rajeev react to AI Camera Controversy
Next Story