Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോജി;...

റോജി; അ​ങ്ക​മാ​ലി​യു​ടെ മ​ന്ത്രി

text_fields
bookmark_border
റോജി; അ​ങ്ക​മാ​ലി​യു​ടെ മ​ന്ത്രി
cancel
camera_alt

റോ​ജി എം. ​ജോ​ണും ഭാ​ര്യ ലി​പ്സി പൗ​ലോ​സും

അ​ങ്ക​മാ​ലി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ൾ ഏ​റ്റു​വാ​ങ്ങാ​ൻ ഭാ​ഗ്യം തു​ണ​ച്ച റോ​ജി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​തം അ​പ്ര​തീ​ക്ഷി​ത​വും പു​തു​മ​ക​ൾ നി​റ​ഞ്ഞ​തു​മാ​ണ്. അ​ങ്ക​മാ​ലി​യു​ടെ ച​രി​ത്ര​ത്തി​ലെ കോ​ൺ​ഗ്ര​സി​ലെ ആ​ദ്യ മ​ന്ത്രി​യാ​യി റോ​ജി എം. ​ജോ​ൺ എ​ത്തു​ന്നു. കാ​ല​ങ്ങ​ളാ​യി കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യ മ​ണ്ണാ​ണ് അ​ങ്ക​മാ​ലി​യെ​ങ്കി​ലും ഇ​ട​ക്കാ​ല​ത്ത് നാ​ഥ​നി​ല്ലാ​ക്ക​ള​രി​യാ​യി. ഇ​ട​തു​മു​ന്ന​ണി അ​ത് മു​ത​ലാ​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ​യി​രി​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള റോ​ജി​യു​ടെ അ​ങ്ക​മാ​ലി​യി​ലേ​ക്കു​ള്ള വ​ര​വ്. വ​ള​രെ​വേ​ഗം മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും കൈ​യി​ലെ​ടു​ത്ത് മൂ​ന്ന് ത​വ​ണ​യാ​ണ് വി​ജ​യ​ഭേ​രി മു​ഴ​ക്കി​യ​ത്.

റോ​ജി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​തം തു​ട​ക്കം മു​ത​ൽ അ​പ്ര​തീ​ക്ഷി​ത​വും, പു​തു​മ നി​റ​ഞ്ഞ​തു​മാ​ണ്. എം.​എ​ഫി​ൽ ബി​രു​ദ​ധാ​രി​യാ​യ റോ​ജി​യു​ടെ ഡ​ൽ​ഹി​യി​ലെ പ​ഠ​ന വേ​ള​യി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ത്യേ​ക താ​ൽ​പ​ര്യ​ത്താ​ൽ എ​ൻ.​എ​സ്.​യു ദേ​ശീ​യ പ്ര​സി​ഡ​ന്റാ​യ​ത്.

അ​പ്പോ​ഴാ​ണ് കേ​ര​ള​ക്ക​ര​യാ​കെ റോ​ജി​യെ അ​റി​യു​ന്ന​ത്. അ​ധി​കം വൈ​കാ​തെ അ​ങ്ക​മാ​ലി​യി​ലേ​ക്കു​ള്ള വ​ര​വും. മൂ​ന്നു​വ​ട്ടം അ​ങ്ക​മാ​ലി​യു​ടെ സാ​ര​ഥി​യാ​യി. രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള അ​ടു​പ്പ​മാ​ണ് റോ​ജി​യു​ടെ രാ​ഷ്ട്രീ​യ പ്ര​യാ​ണ വ​ഴി​ക​ളി​ലെ വി​ജ​യ​ര​ഹ​സ്യം.

കു​ന്നു​ക​ര അ​യി​രൂ​ർ മു​ല്ല​ൻ മാ​ട​ക്ക​ൽ വീ​ട്ടി​ൽ എം.​വി. ജോ​ണി​ന്‍റെ​യും-​എ​ൽ​സ​മ്മ​യു​ടെ​യും മ​ക​നാ​യ റോ​ജി 1982 മേ​യ് 20ന് ​ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ലാ​ണ് ജ​നി​ച്ച​ത്. പ​ഠി​ച്ച​തും ക​ണ്ണൂ​രി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഉ​ന്ന​ത പ​ഠ​ന​ത്തി​ന് ഡ​ൽ​ഹി​യി​ലേ​ക്ക് പോ​യി. ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റാ​യ ലി​പ്സി പൗ​ലോ​സാ​ണ് ഭാ​ര്യ. എം.​എ, എം.​ഫി​ൽ യോ​ഗ്യ​ത​യു​ള്ള റോ​ജി പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ലും യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ൽ എ.​ഐ.​സി.​സി അം​ഗ​വും, കെ.​പി.​സി.​സി രാ​ഷ്ട്രീ​യ സ​മി​തി അം​ഗ​വു​മാ​ണ്.

എ​റ​ണാ​കു​ളം തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ് ചെ​യ​ർ​മാ​നും ന്യൂ​ഡ​ൽ​ഹി ജെ.​എ​ൻ.​യു കൗ​ൺ​സി​ല​റും എ​ൻ.​എ​സ്.​യു ദേ​ശീ​യ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.

വാ​യ​ന​യി​ലും സ​ഞ്ചാ​ര​ത്തി​ലും ത​ൽ​പ​ര​നാ​യ റോ​ജി ശ്രീ​ല​ങ്ക, ഇ​ന്തോ​നേ​ഷ്യ, താ​യ്‍ല​ൻ​ഡ്, ഫി​ലി​പ്പീ​ൻ​സ്, ജ​ർ​മ​നി, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterKerala Legislative AssemblformationKerala UDF Cabinet
News Summary - Roji; Minister of Angamaly
Next Story