Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുപ്പള്ളി ഫലം: ലോകം കീഴടക്കിയ സംഭവം പോലെ വാർത്തയാക്കാൻ ശ്രമമെന്ന് മന്ത്രി റിയാസ്

text_fields
bookmark_border
PA muhammed riyas
cancel

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്‍റെ കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ലോകം കീഴടക്കിയ സംഭവം പോലെ വാർത്തയാക്കാൻ ശ്രമമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എൽ.ഡി.എഫ് ദുർബലമായെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുമെന്നും റിയാസ് വ്യക്തമാക്കി.

പുതുപ്പള്ളിയിൽ വൈകാരികത യു.ഡി.എഫിന് തുണയായെന്ന് സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറി വി.ബി ബിനു രാവിലെ പ്രതികരിച്ചിരുന്നു. ഇടതുപക്ഷം വോട്ട് അടിത്തറ നിലനിർത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാറിന്‍റെ പോരായ്മകൾ, തിരുത്തലുകൾ, ശൈലി എന്നിവ തെരഞ്ഞെടുപ്പ് ഫലം മുൻനിർത്തി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ചെന്നും ഘടകകക്ഷികൾ മികച്ച പ്രവർത്തനം നടത്തിയെന്നും വി.ബി ബിനു വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister Muhammed Riyas react to Puthuppally Bye Election Result
Next Story