Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'വിമർശനം' നിരാശവാദികളുടെ കുസൃതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
text_fieldsbookmark_border
Listen to this Article
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലുള്ള ചർച്ചയിൽ തനിക്കെതിരെ വിമർശനമുണ്ടായെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തന്‍റെ അന്വേഷണത്തിൽ ചർച്ചയിൽ പങ്കെടുത്ത ഒരാൾപോലും അത്തരമൊരു വിമർശനം ഉന്നയിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിൽ സുതാര്യത ഉറപ്പാക്കി നടത്തുന്ന പ്രവർത്തനങ്ങളോട് എതിർപ്പുള്ള നിരാശവാദികളാകും ഇതിനുപിന്നിലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതിനെ നിരാശവാദിളുടെ കുസൃതിയായേ കാണുന്നുള്ളൂവെന്നും മന്ത്രി സമ്മേളന നഗരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

