You are here

മ​ന്ത്രി എം.എം. മണിയെ അടിയന്തര ശസ്​ത്രക്രിയക്ക്​ വിധേയനാക്കി

11:54 AM
13/06/2020

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈദ്യുത മന്ത്രി എം.എം. മണിയെ അടിയന്തര ശസ്​ത്രക്രിയക്ക്​ വിധേയനാക്കി. 

തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടർന്ന്​ വെള്ളിയാഴ്​ചയാണ്​ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശു​പത്രിയിൽ പ്രവേശിപ്പിച്ചത്​. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിൻെറ ആരോഗ്യ നില തൃപ്​തികരമാണെന്നും കുറച്ചുനാൾ വിശ്രമം വേണ്ടിവരുമെന്നും ഡോക്​ടർമാർ അറിയിച്ചു. 
 

Loading...
COMMENTS