You are here

മന്ത്രി എം.എം. മണി ആശുപത്രി വിട്ടു

18:55 PM
17/06/2020

തിരുവനന്തപുരം: മെഡിക്കൽ കോളജ്​ ആശുപ​​ത്രിയിൽ ചികിത്സയിലായിരുന്ന വൈദ്യുതി മന്ത്രി എം.എം. മണി ആശുപത്രി വിട്ടു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്​ വെള്ളിയാഴ്​ചയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. 

ശനിയാഴ്​ച ഇദ്ദേഹത്തെ ശസ്​ത്രക്രിയക്ക്​ വിധേയനാക്കിയിരുന്നു. തുടർന്ന്​ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ ​മെഡിക്കൽ ബോർഡ്​ ചേർന്ന്​ ഡിസ്​ചാർജ്​ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വൈകി​ട്ടോടെ മന്ത്രി ആശുപത്രി വിട്ടു.  

Loading...
COMMENTS