Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിയുടെ വാഹനം...

മന്ത്രിയുടെ വാഹനം ഇടിച്ച് ബൈക്ക് യാത്രികരായ കുടുംബത്തിന് പരിക്ക്

text_fields
bookmark_border
Minister-Car-Accident
cancel
camera_alt?????????????? ?????????????? ???????????????? ??????????? ???????? ????? ???????????

പെരുമ്പാവൂർ: മന്ത്രിയുടെ വാഹനം ഇടിച്ച് ബൈക്ക് യാത്രികരായ നാലംഗ കുടുംബത്തിന് പരിക്ക്. വൈദ്യുതി മന്ത്രി എം.എം. മണിയുടെ വാഹനം ഇടിച്ച് പുന്നയത്ത് വാടകക്ക് താമസിക്കുന്ന പൈനാടത്ത് വീട്ടിൽ ഷാജൻ (40), ഭാര്യ അംബിക (36) മക്കളായ ആൽവിൻ (12), അനന്യ (എട്ട്​) എന്നിവർക്കാണ് പരിക്കേറ്റത്. കുറുപ്പംപടി തിയറ്റർ ജങ്​ഷന് സമീപം ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം.

രാവിലെ പള്ളിയിലേക്ക് പുറപ്പെട്ട ഷാജനും കുടുംബവും സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. ഇരുവാഹനവും ഒരേ ദിശയിലാണ് സഞ്ചരിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തി​​െൻറ കണ്ണാടി ബൈക്കി​​െൻറ ഹാൻഡിലിൽ തട്ടുകയായിരുന്നു. ബൈക്ക് മറിഞ്ഞ് റോഡിൽ വീണ നാലുപേ​െരയും മന്ത്രിക്ക് എസ്​കോർട്ട് പോയ പൊലീസ്​ വാഹനത്തിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഷാജ​​​െൻറ വലതുകാലിന് ചതവും ഇടതുകാലിൽ മുറിവുമുണ്ട്. അംബികയുടെ വലതുകാലിന് മുറിവും അനന്യയുടെയും ആൽവി​​െൻറയും ​ൈകകൾക്ക്​ പരിക്കുമുണ്ട്. ഇടുക്കിക്ക് പോവുകയായിരുന്ന മന്ത്രി ആശുപത്രിയിലെത്തി ഷാജ​െനയും കുടുംബ​െത്തയും സന്ദർശിച്ചു. ചികിത്സ കാര്യങ്ങൾ പെരുമ്പാവൂരിലെ സി.പി.എം നേതാവിനെ ചുമതലപ്പെടുത്തിയ ശേഷമാണ് മന്ത്രി യാത്ര തുടർന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm manikerala newsMinistercar hitmalayalam news
News Summary - Minister MM Mani Car Hit Family -Kerala News
Next Story