Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷ നേതാവാകാനാണോ...

പ്രതിപക്ഷ നേതാവാകാനാണോ വരുന്നതെന്ന് കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെ.ടി ജലീൽ

text_fields
bookmark_border
പ്രതിപക്ഷ നേതാവാകാനാണോ വരുന്നതെന്ന് കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെ.ടി ജലീൽ
cancel

തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ‌മത്സരിക്കുമെന്ന വാർത്തക്ക് പിറകെ പരിഹാസവുമായി മന്ത്രി കെ.ടി ജലീലിന്‍റെ ഫേസ്ബുക് പോസ്റ്റ്. ‌ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്ന് കെ.ടി ജലീൽ പറഞ്ഞു.

പടച്ചവനെ പേടിയില്ലെങ്കിൽ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ? നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണമെന്നും കെ.ടി ജലീൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ചോദിച്ചു.

മന്ത്രി കെ.ടി ജലീലിന്‍റെ ഫേസ്ബുക് കുറിപ്പ്

2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്രസഭയിലേക്കാകുമോ പോവുക?

UDF ൻ്റെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്?

പടച്ചവനെ പേടിയില്ലെങ്കിൽ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?

നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും. കാത്തിരിക്കാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyMinister KT Jaleel
Next Story