Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി കെ.ടി. ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു

text_fields
bookmark_border
സ്വകാര്യ കാറിൽ അതീവ രഹസ്യമായാണ് മന്ത്രി എത്തിയത്
മന്ത്രി കെ.ടി. ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു
cancel

കൊച്ചി: സ്വർണക്കടത്തും നയതന്ത്ര മാർഗത്തിലൂടെ മതഗ്രന്ഥം കൊണ്ടു വന്നതുമായും ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചോദ്യം ചെയ്യുന്നു. രാവിലെ ആറു മണിയോടെ സ്വകാര്യ കാറിൽ അതീവ രഹസ്യമായാണ് കൊച്ചിയിലെ എൻ.ഐ.എ ഒാഫീസിൽ മന്ത്രി ജലീൽ എത്തിയത്.

മന്ത്രി എത്തുന്നതിന് മുന്നോടിയായി കനത്ത പൊലീസ് സുരക്ഷ എൻ.ഐ.എ ഒാഫീസിൽ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധം മുൻകൂട്ടി കണ്ട് ഒാഫീസിന്‍റെ നാലു പ്രവേശന കവാടങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് പ്രദേശത്ത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ കഴിഞ്ഞ വെള്ളിയാഴ‍്ച കൊച്ചിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ രണ്ടര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. മന്ത്രി നൽകിയ മറുപടികളും വിശദീകരണങ്ങളും വിശദമായി പരിശോധിക്കുകയും പൊരുത്തക്കേടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എഴുതി കൊണ്ടു വന്ന മറുപടികളാണ് മന്ത്രി അന്ന് നൽകിയത്.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് തുടങ്ങിയവർ നൽകിയ മൊഴികളുമായി ഇവ ഒത്തുനോക്കുകയും ചെയ്തിരുന്നു. മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും ആവശ്യമെങ്കിൽ ഇവ തിരിച്ചയക്കാൻ തയാറാണെന്നും മന്ത്രി ഇ.ഡിയോട് അറിയിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story