Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ടി. ജലീൽ സ്വപ്​നയെ...

കെ.ടി. ജലീൽ സ്വപ്​നയെ വിളിച്ചത്​ എട്ടുതവണ; എല്ലാം ഔദ്യോഗികമെന്ന്​ മന്ത്രി

text_fields
bookmark_border
കെ.ടി. ജലീൽ സ്വപ്​നയെ വിളിച്ചത്​ എട്ടുതവണ; എല്ലാം ഔദ്യോഗികമെന്ന്​ മന്ത്രി
cancel

തിരുവനന്തപുരം: യു.എ.ഇ കോൺസൽ ജനറലി​​​െൻറ നിർദേശപ്രകാരമാണ്​ സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്​ന സുരേഷി​െന വിളിച്ചതെന്ന്​ ​മ​ന്ത്രി കെ.ടി. ജലീൽ. 2020 മേയ്​ 27ന്​ യു.എ.ഇ കോൺസൽ ജനറലി​​​െൻറ ഒൗദ്യോഗിക ഫോണിൽ നിന്ന്​ തന്നെ വിളിക്കുകയായിരുന്നു. വർഷങ്ങളായി ഭക്ഷണകിറ്റുകൾ നൽകിവരുന്നുണ്ടെന്നും ഇത്തരത്തിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന്​ പറഞ്ഞായിരുന്നു ഫോൺ കോൾ. 

ജൂണിൽ മാത്രം സ്വപ്​നയും മന്ത്രി ജലീലും ഒമ്പതു തവണ ഫോണിൽ സംസാരിച്ചിച്ചിട്ടുണ്ട്​. സ്വപ്​നയെ വിളിച്ചത്​ അസമയത്ത​െല്ലന്ന്​ വാർത്തസമ്മേളനത്തിൽ മന്ത്രി പ്രതികരിച്ചു. വന്ന സന്ദേശങ്ങളുടെ സ്​ക്രീൻ ഷോട്ട്​ കൈയിലുണ്ട്​. മേയ്​ 27 മുതൽ ജൂൺ 26 വരെ വിളിച്ചതായും മന്ത്രി പറഞ്ഞു. ഒമ്പതു തവണ വിളിച്ചത്​ കിറ്റുകൾ ഏർ​പ്പാടാക്കാനായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഫോണിലേക്ക്​ ജൂണിൽ സ്വപ്​ന വിളിച്ചത്​ ഒരു തവണയാണ്​. എട്ടു തവണ മന്ത്രി സ്വപ്​നയെ വിളിക്കുകയായിരുന്നു. 

നേരത്തേതന്നെ ഇത്തരത്തിൽ രണ്ടുമൂന്നു റിലീഫ്​ വിതരണ പരിപാടികളിൽ പ​ങ്കെടുത്തിരുന്നു. ഇത്തവണ ലോക്​ഡൗണായതിനാൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. താൽപര്യമുണ്ടെന്ന്​ അറിയി​ച്ചതോടെ സ്വപ്​നയുമായി കോൺടാക്​ട്​ ചെയ്യാൻ കോൺസൽ ജനറൽ അറിയിക്കുകയായിരുന്നു. ഇത്തരത്തിൽ റിലീഫ്​ പരിപാടിയുടെ ഭാഗമായി 1000ത്തിൽ അധികം ഭക്ഷണകിറ്റുകൾ ഇത്തരത്തിൽ എടപ്പാൾ പഞ്ചായത്തിലും മറ്റുമായി വിതരണം ചെയ്​തു. എടപ്പാൾ കൺസ്യൂമർ ഫെഡ്​ ഓഫിസിൽനിന്ന്​​ ബിൽ കോൺസൽ ജനറൽ ഓഫിസിലേക്ക്​​ അയക്കുകയായിരുന്നു. പിന്നീട്​ ബിൽ കിട്ടാത്തതി​​​െൻറ പരിഭവം കൺസ്യൂമർ ഫെഡ്​ പങ്കുവെച്ചതോടെ എത്രയു​ം വേഗം എത്തിക്കണമെന്ന ആവശ്യമായി സ്വപ്​നയെ വിളിച്ചിരുന്നതായും മ​​ന്ത്രി പറഞ്ഞു.

ജലീലി​​​െൻറ പേഴ്​സനൽ സ്​റ്റാഫ്​ അംഗം സ്വർണക്കടത്ത്​ കേസിലെ പ്രതി സരിത്തുമായി സംസാരിച്ചതി​​​െൻറ രേഖകളും പുറത്തായിട്ടുണ്ട്​.  പേഴ്​സനൽ സ്​റ്റാഫ്​ അംഗം നാസർ മുത്തുമുട്ടത്ത്​  പലതവണ സരിത്തി​െന വിളിച്ചിട്ടുണ്ട്​. സരിത്തിനെ കോൺസലേറ്റിൽനിന്ന്​ പുറത്താക്കിയത്​ താൻ അറിഞ്ഞിട്ടില്ലായിരുന്നുവെന്നും സരിത്ത്​ ഓഫിസിൽ വന്നിട്ടുണ്ടെന്നും നാസർ പറഞ്ഞു. നാസർ സരിത്തുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച്​ മന്ത്രി ജലീൽ പ്രതികരിച്ചിട്ടില്ല. ജൂലൈ മൂന്നിന്​ സരിത്തുമായി നാസർ സംഭാഷണം നടത്തിയത്​ എന്തിനെന്ന ചോദ്യത്തിന്​ അത്​ തനിക്കറിയില്ല എന്നായിരുന്നു കെ.ടി. ജലീലി​​​െൻറ മറുപടി.
 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleel
News Summary - Minister KT Jaleel About Trivandrum Gold Smuggling Case -Kerala news
Next Story