Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവായ്പാപരിധി...

വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടി കേരളത്തെ ശ്വാസം മുട്ടിക്കുന്നത് -ധനമന്ത്രി

text_fields
bookmark_border
kn balagopal
cancel

തിരുവനന്തപുരം: വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തെ ശ്വാസം മുട്ടിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 32,000 കോടി ലഭിക്കുമെന്നാണ് കണക്കുകളിലൂടെ പ്രതീക്ഷിച്ചത്. എന്നാൽ, 15,390 കോടിയാണ് വായ്പ പരിധിയായി നിശ്ച‍യിച്ചിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്‍റെ ഒരു വർഷത്തെ ആകെ വരുമാനത്തിന്‍റെ 3 ശതമാനമെന്നാണ് കേന്ദ്ര സർക്കാർ വായ്പാ പരിധി തീരുമാനിച്ചിരുന്നത്. അതു പ്രകാരം കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം 35,000 കോടിയിലധികം കിട്ടണം. എന്നാൽ, അര ശതമാനം കേന്ദ്രം കുറവ് വരുത്തി.

2019-20 കാലയളവിൽ 5 ശതമാനവും 2020-21ൽ 4.5 ശതമാനവും 2021-22ൽ 4 ശതമാനവും 2022-23ൽ 3.50 ശതമാനവുമായി കുറച്ചു. കേന്ദ്ര സർക്കാർ വലിയ തോതിലുള്ള വെട്ടിക്കുറവാണ് നടത്തിയത്. വായ്പ വെട്ടിക്കുറക്കുന്നതിന്‍റെ കാരണങ്ങൾ കേന്ദ്രം വിശദീകരിച്ചിട്ടില്ലെന്നും മന്ത്രി കെ.എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KN BalagopalanLoan limit
News Summary - Minister KN Balagopal rate to central govt cut the Loan limit
Next Story