അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡിൽ കിടന്ന യുവതികൾക്ക് രക്ഷകനായി മന്ത്രി കെ.എൻ. ബാലഗോപാൽ
text_fieldsകൊല്ലം; നഗരത്തിൽ ഇരുമ്പു പാലത്തിന് സമീപം സ്വകാര്യബസുമായി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികരായ കാവനാട് സ്വദേശിനികൾക്കാണ് മന്ത്രി രക്ഷകനായത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് ഹാളിൽ നിന്നും മടങ്ങും വഴിയായിരുന്നു യുവതികൾ രക്തം വാർന്ന റോഡിൽ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി അതുവഴി വന്ന ഓട്ടോറിഷയിൽ കയറ്റി യുവതികളെ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് അപകടം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ക്ക് മന്ത്രി നിർദേശം നൽകി. കാവനാട് സ്വദേശിനികളായ അൻസി 36 ജിൻസി 34 എന്നിവർക്കാണ് സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ പരിക്കേറ്റത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.