Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താരങ്ങൾക്ക് സൈക്കിൾ നൽകണമെന്ന് പറഞ്ഞ സംഘാടകന് മന്ത്രിയുടെ ശകാരം

text_fields
bookmark_border
kadakampally-surendran
cancel

തിരുവനന്തപുരം: വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് താരങ്ങൾക്ക് സൈക്കിളുകൾ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട സൈക്കിളിങ് അസോസിയേഷൻ ഭാരവാഹിക്ക് മന്ത്രി കടകംപളളി സുരേന്ദ്രന്‍റെ ശകാരം. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും പണി അതല്ലെന്ന് കടകംപളളി പറഞ്ഞു. സംസ്ഥാന സൈക്കിളിങ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടന വേദിയായ ഫിസിക്കൽ എജുക്കേഷൻ കോളജ് ഗ്രൗണ്ടിലാണ് രംഗം. 

ചsങ്ങിന് നന്ദി പറയുന്ന സമയത്താണ് ഭാരവാഹി ആവശ്യം ഉന്നയിച്ചത്. നന്ദി പ്രസംഗം കഴിഞ്ഞ ഉടനെ മന്ത്രി വീണ്ടും മൈക്കിനടുത്തെത്തി സംഘാടകനെ ശകാരിക്കുകയായിരുന്നു. അത്തരം പ്രവർത്തനം നടത്തേണ്ടത് സന്നദ്ധ സംഘടനകളാണെന്നും അല്ലാതെ സർക്കാറിന് ഫണ്ടില്ലെന്നും ഈ പാവം മനുഷ്യൻ ഇപ്രകാരം കരുതിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരിപാടിക്കു ശേഷം സംഘാടകരിൽ ചിലർ സംഭവത്തിൽ മന്ത്രിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister Kadakampally Surendran Harrased Cycling Association Organiser -Kerala News
Next Story