Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുരുവായൂർ...

ഗുരുവായൂർ ക്ഷേത്രദർശനം: കടകംപള്ളിക്കെതിരെ നടപടിയില്ല  

text_fields
bookmark_border
kadakampally-surendran
cancel

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്ര​​െൻറ ഗുരുവായൂർ ക്ഷേത്രദർശനം സംബന്ധിച്ച്​ വിവാദം വേണ്ടെന്ന്​ സി.പി.എം സംസ്​ഥാന സെക്ര​േട്ടറിയറ്റ്​ തീരുമാനം. മന്ത്രിയുടെ വിശദീകരണം തൃപ്​തികരമാണ്​. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ച ഘട്ടത്തിൽ സംഭവം കൂടുതൽ ചർച്ചയാക്കുന്നത്​ പാർട്ടിക്ക്​ ഗുണം ചെയ്യില്ല. ഇപ്പോൾ മന്ത്രിക്കെതിരെ നടപടിയുണ്ടായാൽ കൂടുതൽ വിവാദമാകുകയേയുള്ളൂ.

വിഷയത്തിൽ ഇതിനകം ബി.ജെ.പിയും ആർ.എസ്​.എസും മുതലെടുപ്പ്​ തുടങ്ങിക്കഴിഞ്ഞു. അതിനുള്ള അവസരം നൽകുന്നത്​ ശരിയല്ല. ഇൗ സാഹചര്യത്തിൽ മന്ത്രിക്കെതിരെ നടപടി വേണ്ടെന്നാണ്​​ സെക്ര​േട്ടറിയറ്റ്​ വിലയിരുത്തൽ. അഷ്​ടമിരോഹിണി ദിനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതും ചടങ്ങുകളിൽ പ​െങ്കടുത്ത്​ കുടുംബാംഗങ്ങളുടെ പേരിൽ വഴിപാട്​ നടത്തിയതും ഏറെ വിവാദമായിരുന്നു. ഇതുസംബന്ധിച്ച മാധ്യമ​വാർത്തകളുടെ അടിസ്​ഥാനത്തിൽ മന്ത്രിയോട്​ സി.പി.എം സെക്രട്ടറി വിശദീകരണം തേടിയിരുന്നു.

കഴിഞ്ഞദിവസമാണ്​ കടകംപള്ളി വിശദീകരണം നൽകിയത്​. ദേവസ്വം മന്ത്രിയെന്ന നിലയിൽ ക്ഷേത്രാചാരങ്ങൾ പാലിക്കുക മാത്രമാണ്​ താൻ ചെയ്​തതെന്നും ദുഷ്​ടലാക്കോടെ ചിലർ അത്​ വിവാദമാക്കുകയായിരു​െന്നന്നുമാണ്​ മന്ത്രി വിശദീകരണം നൽകിയതെന്നാണ്​ വിവരം. കുടുംബാംഗങ്ങൾ വിശ്വാസികളാണെന്നും മന്ത്രി പറഞ്ഞിരുന്നു. കടകംപള്ളിയുടെ വിശദീകരണം കോടിയേരി ബാലകൃഷ്​ണൻ സംസ്​ഥാന സെക്ര​േട്ടറിയറ്റിൽ അവതരിപ്പിച്ചു. ഇൗ വിഷയത്തിൽ കൂടുതൽ വിവാദം വേണ്ടെന്ന നിലപാട്​ കോടിയേരിയും കൈക്കൊണ്ടു. വിഷയം കാര്യമായി ചർച്ച ചെയ്​തില്ലെന്നാണ്​ പാർട്ടി വൃത്തങ്ങളുടെ വിശദീകരണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsguruvayoor templekadakampally surendranMinistermalayalam newsTemple Entering
News Summary - Minister Kadakampally Surendran Guruvayoor Temple Entering -Kerala News
Next Story