Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാംകിട...

മൂന്നാംകിട രാഷ്​ട്രീയക്കാരൻെറ തരത്തിലേക്ക്​ താഴരുത്- വി. മുരളീധരനോട്​ കടകംപള്ളി

text_fields
bookmark_border
kadakampally-surendran
cancel

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്​ രാഷ്​ട്രീയ തിമിരം ബാധിച്ചതായും അദ്ദേഹം മുന്നാംകിട രാഷ്​ട്രീയക ്കാരൻെറ തരത്തിലേക്ക്​ താഴരുതെന്നും വിമർശിച്ച്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലോകം കേരളത്തിൻെറ മാതൃക അംഗീകര ിച്ചതാണെന്നും മുരളീധരൻ സ്വന്തം ഉത്തരവാദിത്തം നിർവഹിച്ച്​ പ്രവാസികളെ ആദ്യം നാട്ടി​െലത്തിക്കാൻ ശ്രമിക്കൂ എന് നും​ മന്ത്രി പറഞ്ഞു. ഇടുക്കിയിലും കോട്ടയത്തും വീണ്ടും കോവിഡ് സ്ഥിരീകരിച്ചത് സംസ്ഥാന സർക്കാരിൻെറ പിടിപ്പുകേട ാണെന്ന വി. മുരളീധരൻെറ പ്രസ്​താവനക്കെതിരായിരുന്നു മന്ത്രിയുടെ പ്രതികരണം.

സാലറി ചലഞ്ച്​ ഉത്തരവ്​ കത്തിച്ച അധ്യാപകരെ വിമർശിച്ച നിലപാടിൽ അദ്ദേഹം ഉറച്ച്​ നിന്നു. ആറുദിവസത്തെ വേതനം കടം ചോദിച്ച സർക്കാറിൻെറ ഉത്തരവ്​ കത്തിച്ച്​​ അത്​ റെക്കോഡ്​ ചെയ്​ത്​ ഫേസ്​ബുക്കിലിട്ട​ നീചപ്രവർത്തിയെയാണ് വിമർശിച്ച​ത്​​. അത്തരം പ്രവർത്തി ചെയ്​ത അധ്യാപകരെ ആർത്തിപണ്ടാരങ്ങളെന്നേ വിശേഷിപ്പിക്കാനാകൂ.

പ്രധാനമന്ത്രിയുടെ സംസ്​ഥാനമായ ഗുജറാത്തിൽ രോഗികളുടെ എണ്ണം വെച്ചടിവെച്ചടി കയറിക്കൊണ്ടിരിക്കുന്നു. കേന്ദ്ര സർക്കാറിൻെറ മുക്കിനുതാഴെയുള്ള ഡൽഹിയിൽ സർവസന്നാഹങ്ങളും പ്രധാനമന്ത്രിയും മന്ത്രിമാരും കൈയ്യാളിയിട്ടും കോവിഡ്​ ബാധയെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. പ്രമുഖനഗരമായ മുംബൈ കോവിഡ്​ ബാധിതരെക്കൊണ്ട്​ നിറയുകയാണ്​. അങ്ങോ​ട്ടൊന്നും കേന്ദ്രമന്ത്രിയുടെ കണ്ണ്​ പോകുന്നില്ല. അദ്ദേഹത്തിൻെറ ദുഷ്​ടലാക്ക്​ ലോകം ആദരവോട്​കൂടി നോക്കിക്കാണുന്ന നമ്മുടെ സംസ്​ഥാനത്തിൽ എന്തെങ്കിലും കുറവുകളുണ്ടോ എന്നുള്ളത്​ അ​േന്വഷിക്കുന്നതിലാണ്​. കുറവുകളോ പിഴവുകളോ ഉണ്ടെങ്കിൽ അത്​ ചൂണ്ടിക്കാണിക്കുന്നത്​ നല്ലതാണ്​. മുരളീധരനോ ഒരു സാധാരണ പൗരനോ ചുണ്ടിക്കാട്ടിയാൽ അത്​ ഗൗരവത്തോടെ കാണും.

സംസ്​ഥാനത്തെ നിരവധി ജില്ലകൾ മറ്റ്​സംസ്​ഥാനങ്ങളുമായി അതിർത്തി പങ്കിടുകയാണ്. ഇടുക്കിയിൽ നിരവധി കാട്ടുപാതകളുണ്ട്​.​ എത്ര നിയന്ത്രിച്ചാലും പരിമിതികളുണ്ടാകും. ഇപ്പോൾ കോവിഡ്​ സ്​ഥിരീകരിച്ചവരിൽ പലരും അന്യസംസ്​ഥാനക്കാരാണ്​. അവരുടെ സമ്പർക്കത്തിലൂടെ നമ്മുടെ നാട്ടുകാർക്കും രോഗം പകരുകയായിരുന്നു. ഇൗ വസ്​തുതകൾ മനസിലാക്കാൻ എന്തുകൊണ്ട്​ മുരളീധരന്​ സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

അഹമദാബാദ്​ ലോക്ക്​ ചെയ്യാത്തതുകൊണ്ടാണോ അവിടെ നൂറുകണക്കിനാളുകൾക്ക്​ രോഗം ബാധിച്ചത്​. പ്രധാനമന്ത്രി കൽപിച്ചത്​ അനുസരിക്കാത്തത്​ കൊണ്ടാണോ രാജ്യത്തെ വിവിധ സംസ്​ഥാനങ്ങളിൽ കോവിഡ്​ ബാധിതരുടെ എണ്ണം പെരുകുന്നത്​. സർക്കാറിൻെറ പ്രവർത്തനങ്ങളെ അഭിനന്ദിച്ചില്ലെങ്കിലും അപകീർത്തിപ്പെടുത്താൻ ശ്രമിക്കരുത്​. വിദേശമലയാളികളെ സ്വീകരിക്കാനും സംരക്ഷിക്കാനുമുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskadakampally surendranv muraleedharanmalayalam newscorona virus
News Summary - minister Kadakampally Surendran comments against v muraleedharans criticism - kerala
Next Story