Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഴക്കടല്‍...

ആഴക്കടല്‍ മത്സ്യബന്ധനം: എൻ. പ്രശാന്തിനെ കൊണ്ട്​ ഒപ്പ്​ വെപ്പിച്ചത്​ ചെന്നിത്തലയെന്ന്​​ മന്ത്രി കടകംപള്ളി

text_fields
bookmark_border
kadakampally ramesh chennithala n prasanth
cancel

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാർ എൻ. പ്രശാന്തിനെ കൊണ്ട്​ ഒപ്പ്​ വെപ്പിച്ചത്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയാണെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

രമേശ്​ ചെന്നിത്തലയുടെ​ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ്​ എൻ.പ്രശാന്ത്​. ഫിഷറീസ്​ മന്ത്രി ജെ.മെഴ്​സികുട്ടിയമ്മയെയും വകുപ്പുസെക്രട്ടറിയെയും ഇരുട്ടിൽ നിർത്തിയാണ്​​ എൻ.പ്രശാന്ത്​ ​ആഴക്കടല്‍ മത്സ്യബന്ധനവുമായി എം.ഒ.യു ഒപ്പു​വെച്ച​​െതന്ന്​ മന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞു. ഒപ്പുവെച്ച അന്ന്​ തന്നെ ആ വിവരം രമേശ്​ ചെന്നിത്തലക്ക്​ നൽകി. എന്നിട്ട്​ സർക്കാർ ഒപ്പു​വെച്ചു എന്ന തലത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയും സൃഷ്​ടിച്ചെടുത്തു. പ്രതിപക്ഷ നേതാവിന്‍റെ പ്രചാരണജാഥയിൽ വലിയ വിഷയമായി​ അത്​ ഉയർത്തിക്കൊണ്ട്​ വന്നെങ്കിലും ഉണ്ടയില്ല​ാ വെടിയായി മാറിയെന്നും കടകംപള്ളി പറഞ്ഞു.

കഴക്കൂട്ട മണ്ഡലത്തിൽ മുഖ്യ എതിരാളി ​ബി.ജെ.പി അല്ല യു.ഡി.എഫ്​ ആ​ണ്​​. കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യത്തിൽ ബി.ജെ.പിക്ക്​ തൊട്ടടുത്ത സ്ഥാനത്ത്​ വരാൻ സാധിച്ചുവെന്നതൊഴിച്ചാൽ കഴക്കൂട്ടം എന്നും യു.ഡി.എഫ്​ മണ്ഡലമാണ്​. രണ്ട്​ മൂന്ന്​ തവണ മാത്രമാണ്​ അവിടെ ഇടത്​ മുന്നണി ജയിച്ചിട്ടുള്ളു. വി.മുരളീധരനോ അതിനേക്കാൾ ഉയർന്ന ആര്​ വന്നാലും ആ മണ്ഡലത്തിൽ ഇടതുപക്ഷത്തിന്​ ഒരു ഭീഷണി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിയെന്ന നിലയിൽ വി.മുരളീധരൻ​ ആ മണ്ഡലത്തിന്​ വേണ്ടി എന്തെങ്കിലും ചെയ്​തിട്ടുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kadakampally surendrann prasanthV Muraleedharanrameshchennithala
News Summary - minister kadakampally surendran against chennithala
Next Story