Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ കോളജുകളിലെത്തി രോഗികളെ കേൾക്കും -മന്ത്രി കെ. മുരളീധരൻ

text_fields
bookmark_border
കൂടുതൽ ഡോക്ടർമാരെ നിയമിക്കും
k muraleedharan
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായം കേൾക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡോ. ഹാരിസ് ചിറക്കൽ പങ്കുവെച്ച നിർദേശങ്ങൾ സ്വാഗതാർഹമാണ്. അതനുസരിച്ച് മെഡിക്കൽ കോളജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായം കേൾക്കും.

ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരുടെ നിയമനങ്ങൾക്ക് സർക്കാർ തീരുമാനമെടുക്കും. ഡോക്ടർമാരുടെ എണ്ണം കുറവായതുകൊണ്ട് രോഗികളെ പരിചരിക്കുന്നതിൽ വേണ്ടത്ര ജാഗ്രത കിട്ടില്ലെന്നും അതിന് പരിഹാരം കാണാൻ കൂടുതൽ നിയമനം നടത്തുമെന്നും മന്ത്രി അറിയിച്ചു. പുതിയ ആരോഗ്യമന്ത്രി രോഗികളുമായി ആദ്യം ചർച്ച നടത്തണമെന്നായിരുന്നു ഹാരിസ് ചിറക്കലിന്‍റെ നിർദേശം. പല പ്രശ്നങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഡോക്ടർമാരുടെ ദൗർലഭ്യവും ആശുപത്രി ശുചിത്വവും അടക്കം പ്രതിസന്ധികളാണ്. ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫുകളുടെ പ്രഥമ പരിഗണന ആശുപത്രി ശുചിത്വമാണ്. അതുറപ്പാക്കണമെന്ന് എല്ലാ സംഘടന അംഗങ്ങളോടും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കുകയെന്നത് സർക്കാറിന്‍റെ നയമാണ്. അതിൽ വെള്ളം ചേർക്കില്ല. തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളജും ആരംഭിക്കും. അതോടൊപ്പം നിലവിലുള്ള മെഡിക്കൽ കോളജുകളുടെ സൗകര്യം വ‍ർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister K. Muraleedharan will visit medical colleges and listen to the grievances of patients
Next Story