ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമനത്തിൽ അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരൻ
text_fieldsരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമനത്തിൽ മന്ത്രി കെ. മുരളീധരന് അതൃപ്തി.ബോർഡിന് കീഴിൽ വരുന്ന വള്ളിയംകാവ് ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി ശ്യാം പ്രകാശിനെ നിയമിച്ചതിലാണ് മന്ത്രി അതൃപ്തി പര്യമാക്കിയത്. 'ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടി ചോദ്യം ചെയ്ത വ്യക്തിയെ ഉന്നതപദവിയിൽ നിയമിച്ചത് പുനപ്പപരിശോധിക്കണമെന്ന് മന്ത്രി കെ.മുരളീധരൻ ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് മന്ത്രി കത്തയക്കുകയും ചെയ്തു.
ശബരിമലയിലെ സ്വർണപാളി ചെമ്പെന്ന് രേഖപ്പെടുത്തിയ സമയത്തെ ഉദ്യോഗസ്ഥനായിരുന്നു ശ്യാം. ശബരിമല സ്വർണക്കൊള്ള അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ശ്യാമിനെ ചോദ്യം ചെയ്തിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളിൽ വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാണിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്നാണ് കത്തിലെ ആവശ്യം. ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ നിഷ്പക്ഷനായ ആളായതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ഉത്തരവുകൾ തിരുത്തിയില്ലെങ്കിൽ ഈ ദേവസ്വം ബോർഡിനും കൊള്ളയിൽ പങ്കുണ്ടെന്ന ധാരണയിൽ സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ കുറ്റപത്രത്തിനുശേഷം മാത്രമേ ഇടപെടാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. കുറ്റപത്രത്തിലെ കാര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
വർക്കല ഗ്രൂപ്പിന് കീഴിൽ അസിസ്റ്റന്റ് ദേവസ്വം കമ്മീഷ്ണറായിരുന്നു ശ്യാം പ്രകാശ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിലാണ് മുണ്ടക്കയം ഗ്രൂപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫറീസറായി ശ്യാം പ്രകാശിനെ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

