രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് മന്ത്രി കെ. കൃഷ്ണൻകുട്ടി; വിവാദങ്ങൾക്ക് ശേഷം ആദ്യം
text_fieldsമന്ത്രി കെ. കൃഷ്ണൻകുട്ടിയും രാഹുൽ മാങ്കൂട്ടത്തില്‍ എം.എല്‍.എയും പാലക്കാട് ജില്ലതല പട്ടയമേളയിൽ
പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കൊപ്പം വേദി പങ്കിട്ട് മന്ത്രി കെ. കൃഷ്ണൻകുട്ടി. പാലക്കാട് ജില്ലതല പട്ടയമേളയിലാണ് ഇരുവരും വേദി പങ്കിട്ടത്. മന്ത്രിയെ കൂടാതെ കെ. ശാന്തകുമാരി എം.എൽ.എയും വേദിയിലുണ്ടായിരുന്നു.
ലൈംഗിക ആരോപണമുയർന്ന ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തില്‍ ഒരു മന്ത്രിക്കും എ.എൽ.എക്കുമൊപ്പം വേദി പങ്കിടുന്നത്. കഴിഞ്ഞദിവസം രാഹുലിനൊപ്പം പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ പങ്കെടുത്തത് വിവാദമായിരുന്നു. നേതൃത്വത്തെ അറിയിക്കാതെയാണ് ചെയർപേഴ്സൻ പങ്കെടുത്തതെന്നായിരുന്നു ബി.ജെ.പി ജില്ല നേതൃത്വത്തിന്‍റെ വിശദീകരണം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ജില്ലയിലെ പൊതുപരിപാടികളിൽ വീണ്ടും സജീവമാവുകയാണ്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ ഉദ്ഘാടനവും കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. പിരായിരിയിൽ നടന്ന റോഡ് ഉദ്ഘാടനത്തിനിടെ ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും പ്രതിഷേധിച്ചിരുന്നെങ്കിലും പിന്നീട് തണുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

