Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി ബാലനെതിരെ ഹൈബി ഈഡന്‍െറ അവകാശ ലംഘന നോട്ടീസ്

text_fields
bookmark_border
മന്ത്രി ബാലനെതിരെ ഹൈബി ഈഡന്‍െറ അവകാശ ലംഘന നോട്ടീസ്
cancel

തിരുവനന്തപുരം: നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്‍െറ പേരില്‍ മന്ത്രി എ.കെ. ബാലനെതിരെ ഹൈബി ഈഡന്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റും സഭയിലെ മറുപടിയും സഭയെയും അംഗങ്ങളെയും സഭാനടപടികളെയും അവഹേളിക്കുന്നതാണെന്ന് നിയമസഭാ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

മന്ത്രിയുടെ മറുപടി ഞെട്ടലോടെയാണ് കേരളം കേട്ടത്. ജീവിക്കാന്‍ അനുവദിക്കാതെ, വിടരും മുമ്പ് കൊഴിഞ്ഞുവീണ നാലു കുട്ടികളെ ദ്വയാര്‍ഥത്തിലൂടെ അവരെയും അവരുടെ ജന്മത്തെയും മന്ത്രി പരിഹസിച്ചു. തുടര്‍ന്ന് വീണ്ടും ഫേസ്ബുക്കിലൂടെ പുതിയ ന്യായീകരണങ്ങളുമായി ഇറങ്ങി സഭയെയും അംഗങ്ങളെയും അവഹേളിച്ചെന്ന് കത്തില്‍ പറയുന്നു.
നിയമസഭയില്‍ നല്‍കിയ ഉത്തരത്തിലെ  വിശദീകരണം/കൂട്ടിച്ചേര്‍ക്കലുകള്‍/വ്യക്തത നല്‍കല്‍ എന്നിവ സമൂഹ മാധ്യമം വഴി അല്ല നല്‍കേണ്ടത്. സഭയില്‍ നല്‍കിയ ഉത്തരം അപൂര്‍ണമായിരുന്നെന്ന് സമ്മതിക്കുകയാണ് മന്ത്രി ചെയ്യുന്നത്. നിയമസഭയില്‍ ചോദ്യം ചോദിക്കാനും ഉത്തരം മനസ്സിലാക്കാനുമുള്ള അടിസ്ഥാനപരമായ അവകാശം ലംഘിക്കപ്പെടുകയാണെന്നും കത്തില്‍ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - minister A K Balan controversy -malayalam news
Next Story