Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ന്ത്രി ഗ​ണേ​ഷ്...

മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്​ 18 തി​ക​യും മു​​​മ്പേ ലൈ​സ​ൻ​സ്​

text_fields
bookmark_border
മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്​ 18 തി​ക​യും മു​​​മ്പേ ലൈ​സ​ൻ​സ്​
cancel

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി ഗ​ണേ​ഷ് കു​മാ​റി​ന്​ 18 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​കും മു​മ്പ്​ ഡ്രൈ​വി​ങ് ലൈ​സ​ന്‍സ്. 1966 മേ​യ് 25ന് ​ജ​നി​ച്ച ഗ​ണേ​ഷ്‌​കു​മാ​റി​ന് 18 തി​ക​യു​ന്ന​ത്​ 1984 മേ​യ് 25ന്​ ​ശേ​ഷ​മാ​ണ്​​ ലൈ​സ​ൻ​സി​ന്​ അ​​പേ​ക്ഷി​ക്കാ​ന​വു​ക. എ​ന്നാ​ൽ, തി​രു​വ​ന​ന്ത​പു​രം ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ​നി​ന്ന്​ ഗ​ണേ​ഷ് കു​മാ​റി​ന്​ ലൈ​സ​ൻ​സ്​​ ന​ൽ​കി​യ​ത്​ 1984 ഫെ​ബ്രു​വ​രി 13നാ​ണെ​ന്നാ​ണ്​ മോ​ട്ടോ​ര്‍വാ​ഹ​ന​വ​കു​പ്പി​ന്റെ രേ​ഖ​ക​ളി​ലു​ള്ള​ത്.

ഇ​തു​പ്ര​കാ​രം ലൈ​സ​ന്‍സ് ടെ​സ്റ്റി​ന് ഹാ​ജ​രാ​കു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് 17 വ​യ​സും എ​ട്ടു​മാ​സ​വു​മാ​യി​രു​ന്നു പ്രാ​യം. ലൈ​സ​ന്‍സി​ലു​ള്ള ജ​ന​ന​തീ​യ​തി​യാ​ണ് ഗ​ണേ​ഷ്‌​കു​മാ​ര്‍ നി​യ​മ​സ​ഭ​യി​ലും ന​ല്‍കി​യി​ട്ടു​ള്ള​ത്. നി​യ​മ​സ​ഭ വെ​ബ്‌​സൈ​റ്റി​ല്‍ മ​ന്ത്രി​യു​ടെ ജ​ന​ന​തീ​യ​തി 1966 മേ​യ് 25 ആ​ണ്.

സോ​ഫ്റ്റ്‌​വെ​യ​ർ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​ന് മു​മ്പാ​ണ് മ​ന്ത്രി​ക്ക് തി​രു​വ​ന​ന്ത​പു​രം ഓ​ഫി​സി​ല്‍നി​ന്ന് ആ​ദ്യ ലൈ​സ​ന്‍സ് ന​ല്‍കി​യി​ട്ടു​ള്ള​ത്. പി​ന്നാ​ലെ കാ​ർ​ഡി​ലേ​ക്ക്​ മാ​റി. ഇ​ക്കാ​ല​യ​ള​വി​ൽ പ​ല​ത​ല​ണ ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് പു​തു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ജ​ന​ന​തീ​യ​തി​യും ലൈ​സ​ന്‍സ് ന​ല്‍കി​യ തീ​യ​തി​യും ത​മ്മി​ല്‍ മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് ഒ​ത്തു​നോ​ക്കി​യി​രു​ന്നി​ല്ല. നി​ല​വി​ലെ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം, പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പ് ലൈ​സ​ൻ​സ് കൈ​ക്ക​ലാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യാ​ൽ റ​ദ്ദാ​ക്ക​ണം. ലൈ​സ​ൻ​സ് ഉ​ട​മ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ ശേ​ഷ​മാ​ണ്​ ഈ ​ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:licensetrafic ruleKB Ganesh Kumar
News Summary - Minister Ganesh Kumar gets license before turning 18
Next Story