Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം പാലം...

പാലാരിവട്ടം പാലം നിർമാണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കും; മേല്‍നോട്ടച്ചുമതല ഇ. ശ്രീധരന് -മന്ത്രി സുധാകരന്‍

text_fields
bookmark_border
പാലാരിവട്ടം പാലം നിർമാണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കും; മേല്‍നോട്ടച്ചുമതല ഇ. ശ്രീധരന് -മന്ത്രി സുധാകരന്‍
cancel

തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം പുതുക്കി പണിയുന്നതിന്‍റെ മേല്‍നോട്ടച്ചുമതല ഇ. ശ്രീധരന് നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഒമ്പത് മാസത്തിനകം നിർമാണം പൂര്‍ത്തിയാക്കും. മുഖ്യമന്ത്രിയും താനും ഇന്നുതന്നെ ശ്രീധരനോട് ഇക്കാര്യം ചർച്ച ചെയ്യും. സുപ്രീംകോടതി വിധി നിയമപരമായും ഭരണപരമായും സാങ്കേതികമായും ശരിയാണെന്നും മന്ത്രി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലാരിവട്ടം പാലം പുതുക്കി പണിയാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിന് അനുമതി നൽകിയിരുന്നു. ഭാരപരിശോധന വേണമെന്ന ഹൈകോടതി ഉത്തരവ് ജസ്​റ്റിസ് രോഹിങ്​ടണ്‍ നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.

പൊതുതാൽപര്യം കണക്കിലെടുത്ത് സർക്കാറിന് മുന്നോട്ടു പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്. നിരവധി ജീവനുകളുടെ കാര്യമാണ്. പാലം അപകടാവസ്ഥയിലാണെങ്കിൽ അതിൽ പരിശോധന നടത്തേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. പാലാരിവട്ടം പാലം സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ മൂന്നംഗ ബെഞ്ച് ശരിവെക്കുകയും ചെയ്തു.

Show Full Article
TAGS:E SreedharanG Sudhakaranpalarivattom Bridge
Next Story