അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് ചുമന്നേ പറ്റൂ; തോമസ് ചാണ്ടിയെ പരിഹസിച്ച് ജി സുധാകരൻ
text_fieldsകോഴിക്കോട്: ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ പരിഹസിച്ച് മന്ത്രി ജി. സുധാകരനും രംഗത്ത്. അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരൻ ചുമക്കണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. തോമസ് ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ജി.സുധാകരന്‍ കോഴിക്കോട്ട് പറഞ്ഞു. നേരത്തെ, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദനും സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും തോമസ് ചാണ്ടിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
തോമസ് ചാണ്ടി സ്വയം പുറത്തുപോകണമെന്നും സ്വയം പോയില്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരുമെന്നാണ് വി.എസ് പറഞ്ഞത്. കലക്ടറുടെ റിപ്പോർട്ട് പ്രകാരം തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹതയില്ലെന്ന് പന്ന്യൻ രവീന്ദ്രനും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
