Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോക്കുകൂലിയുടെ പേരിൽ പണി തടസപ്പെടുത്തുന്നതിനെതിരെ മന്ത്രി ജി.സുധാകരൻ

text_fields
bookmark_border
നോക്കുകൂലിയുടെ പേരിൽ പണി തടസപ്പെടുത്തുന്നതിനെതിരെ മന്ത്രി ജി.സുധാകരൻ
cancel

ആലപ്പുഴ: നോക്കുകൂലിയുടെ പേരിൽ ആലപ്പുഴയിൽ റോഡ് പണി തടഞ്ഞ സംഭവത്തിൽ ക്ഷുഭിതനായി മന്ത്രി ജി. സുധാകരൻ. വികസന പ്രവർത്തനങ്ങൾ തടഞ്ഞാൽ പൊതുമരാമത്ത് വകുപ്പ്  നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് മന്ത്രി മാധ്യമ പ്രവർത്തകരോട്  പറഞ്ഞു.കൂടെ നിന്നിട്ട് കുത്തുന്ന നടപടി ശരിയല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

റോഡ് പണി തടഞ്ഞത് സംബന്ധിച്ച് നഗരസഭയും ജില്ല പഞ്ചായത്തും എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും മന്ത്രി ചോദിച്ചു. നേതൃത്വം അറിയാതെ മൂന്നോ നാലോ പേർ കാണിക്കുന്ന നോക്കുകൂലി പ്രശ്നം ആ പാർട്ടിക്ക് തന്നെ നാണക്കേടാണെന്നും സുധാകരൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister g Sudhakaran attacks party union -kerala news
Next Story