Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകര റെസ്റ്റ്​...

വടകര റെസ്റ്റ്​ ഹൗസിൽനിന്ന്​ മദ്യക്കുപ്പികൾ കണ്ടെടുത്ത്​​ മന്ത്രി; ഉദ്യോഗസ്​ഥർക്കെതിരെ നടപടിക്ക്​ നിർദേശം - വിഡിയോ

text_fields
bookmark_border
vadakara rest house
cancel
camera_alt

മന്ത്രി മുഹമ്മദ്​ റിയാസ്​ വടകര റെസ്റ്റ്​ ഹൗസിൽ പരിശോധനക്ക്​ എത്തിയപ്പോൾ

കോഴിക്കോട്​: നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വടകര റെസ്റ്റ് ഹൗസിലെത്തിയ പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ കണ്ടത്​ വൃത്തിഹീനമായ പരിസരം. ശനിയാഴ്ച രാവിലെയാണ്​ മന്ത്രി ഇവിടെ പരിശോധനക്കെത്തിയത്​.

റെസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായി. റെസ്റ്റ് ഹൗസിൽ​ മദ്യപാനം പടില്ലെന്ന്​ അറിയല്ലേയെന്ന്​ ജീവനക്കാരോട്​ മന്ത്രി ചോദിക്കുന്നുണ്ട്​. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറോട് മന്ത്രി ആവശ്യപ്പെട്ടു.

ഒക്​ടോബറിൽ തിരുവനന്തപുരത്തെ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ മന്ത്രി ഇത്തരത്തിൽ മിന്നല്‍ പരിശോധന നടത്തിയിരുന്നു. റെസ്റ്റ് ഹൗസിൽ ശുചിത്വമില്ലെന്ന് പറഞ്ഞ് മന്ത്രി ക്ഷുഭിതനായി. വീഴ്ച വരുത്തിയ റെസ്റ്റ് ഹൗസ് മാനേജറെ സസ്പെൻഡ് ചെയ്യുകയും ചെയ്​തു.

കേരളത്തി​ൽ പൊതുമരാമത്ത്​ വകുപ്പിന്​ കീഴിലുള്ള റെസ്റ്റ്​ ഹൗസുകൾ പീപ്പിൾസ്​ റെസ്റ്റ്​ ഹൗസുകളാക്കി മാറ്റി കൂടുതൽ ജനകീയമാക്കുകയാണ്​. ഇതിന്‍റെ ഭാഗമായി ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്​.

ഓൺലൈനിലൂടെ ബുക്കിങ്​ ആരംഭിച്ചതോടെ വരുമാനത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്​. നവംബർ ഒന്നിനാണ്​ ഓൺലൈൻ ബുക്കിങ്​ സംവിധാനം ആരംഭിച്ചത്​. പൊതുജനങ്ങള്‍ക്ക് https://resthouse.pwd.kerala.gov.in/ ലിങ്കില്‍ ക്ലിക്ക് ചെയ്ത്​ റൂം ബുക്ക് ചെയ്യാവുന്നതാണ്.

സംസ്​ഥാന പൊതുമരാമത്ത്​ വകുപ്പിന്‍റെ കീഴിൽ 153 റെസ്റ്റ്​ ഹൗസുകളാണുള്ളത്​. സ്യൂട്ട്​ റൂം അടക്കമുള്ളവ കുറഞ്ഞ ചെലവിൽ താമസിക്കാം എന്നതാണ്​ ഇവയുടെ പ്രത്യേകത.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rest house
News Summary - Minister finds liquor bottles in Vadakara rest house; Order of action against the officers - Video
Next Story