Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുല്ലപ്പള്ളിയോട്​ പറഞ്ഞിട്ട്​ കാര്യമില്ല; ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിച്ചിട്ട് കാര്യമുണ്ടോ?- മന്ത്രി ജയരാജൻ

text_fields
bookmark_border
മുല്ലപ്പള്ളിയോട്​ പറഞ്ഞിട്ട്​ കാര്യമില്ല; ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിച്ചിട്ട് കാര്യമുണ്ടോ?- മന്ത്രി ജയരാജൻ
cancel

കണ്ണൂർ: സ്​പ്രിംക്ലർ വിവാദത്തിൽ കെ.പി.സി.സി അധ്യക്ഷൻ​ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരിഹാസവുമായി മന്ത്രി ഇ.പി. ജയരാജൻ. മുല്ലപ്പള്ളി രാമചന്ദ്രനോട്​ പറഞ്ഞിട്ട്​ കാര്യമില്ലെന്നും ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിച്ചിട്ട് കാര്യമു​ണ്ടോയെന്നും മന്ത്രി ചോദിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തി​​െൻറ കോൾ സ​െൻറർ പ്രവർത്തനം നിരീക്ഷിക്കാൻ എത്തിയതായിരുന്നു മന്ത്രി.

കേരളം ലോകത്തി​​െൻറ മുത്താണ്. അതിൽ അഭിമാനം കൊള്ളാൻ നോക്കുകയാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചെയ്യേണ്ടത്. മുല്ലപ്പള്ളി രാമചന്ദ്രനോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇലക്ട്രിക് പോസ്റ്റിനു വെള്ളമൊഴിച്ചിട്ട് കാര്യമുണ്ടോ? കോവിഡ് പ്രതിരോധത്തിൽ സർക്കാറി​​െൻറ പ്രവർത്തനങ്ങളിൽ അസ്വസ്ഥരായ പ്രതിപക്ഷം ഭയന്ന് നിലവിളിക്കുകയാണ്.

ചെന്നിത്തലയും മുല്ലപ്പള്ളിയും വായിൽ തോന്നുന്നത് വിളിച്ചു പറയുകയാണ്. സ്​പ്രിംക്ലർ ആരോപണത്തിൽ കഴമ്പില്ല. എന്തോ കാര്യമായി വീണുകിട്ടിയ മട്ടിലാണ് പ്രതിപക്ഷമെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - minister ep jayarajan against mullappally
Next Story